ഇയർഫോൺ ഉപയോഗിക്കുന്പോൾ...


ദീർഘനേരം സംസാരിക്കുന്പോൾ ഇയർഫോൺ ഉപയോഗിക്കുന്നതാണ് നല്ലത്. സ്ഥിരമായി 85 ഡെസിബെല്ലിൽ കൂടുതലുള്ള ശബ്ദം കേൾക്കുന്നത് കേൾവിത്തകരാറുണ്ടാക്കും. അതിനാൽ ഇയർഫോൺ ഉപയോഗിക്കുന്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  1. നല്ല ഗുണനിലവാരമുള്ളവ മാത്രമേ ഉപയോഗിക്കാവൂ. ഗുണനിലവാരമുള്ള ഇയർഫോണുകൾ കുറഞ്ഞ ഫ്രീക്വൻസിയിലുള്ള ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ. ഗുണനിലവാരം കുറഞ്ഞ ഇയർഫോണുകൾ ശബ്ദത്തെ നന്നായി കടത്തിവിടില്ല. അപ്പോൾ വീണ്ടും ശബ്ദം കൂട്ടേണ്ടി വരും. ഇത് ശബ്ദത്തിന്റെ ഫ്രീക്വൻസി കൂടാൻടയാക്കുകയും കേൾവിത്തകരാറിന് ഇടയാക്കുകയും ചെയ്യുന്നു.
  2. ഇയർഫോൺ ഉപയോഗിക്കുന്പോൾ പരമാവധി ശബ്ദം കുറച്ചുവെക്കുക. സ്മാർട്ട് ഫോണുമായി ബന്ധിപ്പിച്ച ഇയർഫോണിൽ ശബ്ദത്തിന്റെ തോത് ഉയർത്തുന്പോൾ സുരക്ഷാ മുന്നറിയിപ്പ് സന്ദേശം സ്ക്രീനിൽ തെളിയാറുണ്ട്. അത് അവഗണിച്ച് വീണ്ടും ശബ്ദം കൂട്ടാൻ ശ്രമിക്കാതിരിക്കുക. 
  3. സ്വകാര്യതയുണ്ടെങ്കിൽ ദീർഘനേരം സംസാരിക്കുന്പോൾ ലൗഡ് സ്പീക്കറിലേക്ക് മാറ്റാം.
  4. ഇയർ കനാലിലേക്ക് ഇറക്കിവെക്കുന്ന തരത്തിലുള്ള ഇയർബഡ് ഇയർഫോണുകൾ ഉപയോഗിക്കുന്പോൾ ശബ്ദം പരമാവധി കുറച്ചുവെക്കുക. ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്ഫോൺ ഉപയോഗിച്ചാൽ പുറത്തുനിന്നുള്ള മറ്റ് ശബ്ദങ്ങൾ ചെവിയിലെത്തില്ല. അപ്പോൾ ശബ്ദം കൂടുതൽ വൃക്തമാവും. അപ്പോൾ ഇയർഫോണിലെ ശബ്ദം പരമാവധി കുറച്ചുവെക്കാം.
  5. ഇയർഫോണുകൾ കൃത്യമായി വൃത്തിയാക്കണം. അല്ലെങ്കിൽ അണുബാധയുണ്ടായേക്കാം. ഇതും കേൾവിത്തകരാറിന് കാരണമായേക്കാം.
  6. കോൾ കണക്റ്റ് ആയ ശേഷം മാത്രമേ ഫോൺ ചെവിയോട് ചേർക്കാവൂ. റേഞ്ച് കുറവുള്ള സ്ഥലത്തു നിന്ന് ദീർഘനേരം സംസാരിക്കരുത്. സിഗ്നൽ ദുർബലമാകുന്നത് റേഡിയേഷൻ കൂട്ടി ചെവിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

 

You might also like

Most Viewed