മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗങ്ങളെ ചെറുക്കാം


ന്തുജന്യ രോഗങ്ങൾ ആഗോളതലത്തിൽ വർ‍ദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. ചൈനയിൽ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയത് എന്നാണ് നിഗമനം. ഇത്തരത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം വൈറസ്സുകളെ സൂണോട്ടിക് എന്നാണ് പറയുന്നത്. ആവാസവ്യവസ്ഥയിലും മനുഷ്യന്റെ സ്വാഭാവിക വാസസ്ഥലങ്ങളിലു ഉണ്ടാകുന്ന മാറ്റവും ആധുനിക യാത്രാ സൗകര്യങ്ങളും മറ്റും ഇത്തരം രോഗങ്ങൾ മറ്റിടങ്ങളിലേക്ക് പകരാൻ കാരണമാകുന്നതായാണ് വിദഗ്ദ്ധാഭിപ്രായം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പകരാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

 വ്യക്തിശുചിത്വം പാലിക്കണം: മൃഗപരിപാലനത്തിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. നഖങ്ങൾ വെട്ടി സൂക്ഷിക്കുക. ഭക്ഷണത്തിന് മുന്പും ടോയ്ലറ്റ് ഉപയോഗിച്ചതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. ചെരുപ്പുകൾ ഉപയോഗിക്കുക. 

 ഭക്ഷണശുചിത്വം പാലിക്കണം: കേടുവന്നതോ പഴകിയതോ ആയ ആഹാരം കഴിക്കാതിരിക്കുക. നന്നായി കഴുകി ശരിയായി പാചകം ചെയ്ത ആഹാരം മാത്രം കഴിക്കുക. വെള്ളം, പാൽ എന്നിവ നന്നായി തിളപ്പിച്ചു മാത്രം ഉപയോഗിക്കുക.                                                                                                                                  മൃഗങ്ങളുടെ ശുചിത്വം ഉറപ്പാക്കണം: വളർത്തു മൃഗങ്ങളെ കുളിപ്പിക്കുന്നത് ശീലമാക്കുക. മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കണം. അവയുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മൃഗങ്ങൾക്ക് ശുചിത്വമുള്ള ആഹാരം മാത്രം നൽകുക.മൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക. രോഗമുള്ള മൃഗങ്ങളുമായി ഇടപഴകുന്പോൾ ഗ്ലൗസ്, മാസ്ക് തുടങ്ങിയ സ്വയം രക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക. ആവശ്യമെങ്കിൽ ഒരു വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശങ്ങൾ തേടുക. മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്താൽ ഉടൻ മുറിവ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയശേഷം ഡോക്ടറെ സമീപിക്കുക.

 മൃഗങ്ങൾക്ക് ആവശ്യമായ വാക്സിനുകൾ എടുക്കുക: മൃഗങ്ങളുമായി സ്ഥിരം ഇടപഴകുന്നവർ പേവിഷബാധ, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. കൊതുക്, ചെള്ള് തുടങ്ങിയവയിൽ നിന്നും രക്ഷ നേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ ഉടൻ തന്നെ വൈദ്യസഹായം തേടുക.

You might also like

Most Viewed