കു­ഞ്ഞു­ങ്ങൾക്ക് ഉറക്കക്കുറവോ?


കുഞ്ഞുങ്ങളുടെ ഉറക്കം അവരുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എപ്പോഴും മാതാപിതാക്കളുടെ വലിയൊരു പരാതിയാണ് കുഞ്ഞിന് ഉറക്കമില്ല എന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും കുഞ്ഞിനെ ഉറക്കാൻ കഴിയാത്ത അമ്മമാർ‍ക്ക് ചില കാര്യങ്ങൾ‍ ശ്രദ്ധിച്ചാൽ‍ കുഞ്ഞിനെ പെട്ടെന്ന് ഉറക്കാം. 

 

1. കുഞ്ഞിന് ചെറിയ വെളിച്ചം അത്യാവശ്യമാണ് ഉറങ്ങുന്പോൾ‍. എന്നാൽ‍ അധികം വെളിച്ചം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് കുഞ്ഞിന്റെ ഉറക്കത്തിന് പ്രശ്‌നമുണ്ടാക്കുന്നു. എന്നാൽ‍ ചെറിയ വെളിച്ചം കുഞ്ഞിന് ആരോഗ്യകരമായ ഉറക്കത്തിന് നല്ലതാണ്. ഇത് കുട്ടികൾ‍ക്ക് ആരോഗ്യമുള്ള ഉറക്കം നൽ‍കാൻ‍ സഹായിക്കുന്നു. 

 

2. ഉറക്കത്തിന് മുൻപായി കുഞ്ഞുങ്ങളെ ചെറുചൂടു വെള്ളത്തിൽ കുളിപ്പിക്കുന്നത് ഗുണം ചെയ്യും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും.

 

3. പതിവായി ഒരേ സ്ഥലത്ത് തന്നെ കുഞ്ഞുങ്ങളെ ഉറക്കുക. കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം. കുഞ്ഞിന്റെ സുഖമായ ഉറക്കത്തിന് മൃദുവായ കിടക്കയും തലയിണയും മറ്റും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. രാത്രി കാലങ്ങളിൽ കുഞ്ഞ് ഉണർന്നാൽ ഉടനെ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ എടുക്കുന്നത് കുഞ്ഞിന്റെ ഉറക്കം മുറിയാനും അധികസമയം ഉണർന്നിരിക്കാനും കാരണമാകും. കുഞ്ഞ് ഉണർന്നാൽ താരാട്ട് പാടിയോ ശരീരം മൃദുവായി തലോടിയോ ഉറക്കാൻ ശ്രമിക്കുക.

 

4. വിശപ്പ് ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. കുഞ്ഞിന് വിശപ്പുള്ള സമയത്ത് ഉറക്കത്തിന് തടസ്സം നേരിടുന്നു. ചെറിയ കുട്ടികളാണെങ്കിൽ‍ അത് കുഞ്ഞിന് പറയാൻ‍ കഴിയാതെ വരുന്നു. അതുകൊണ്ട് തന്നെ അമ്മമാരോട് കുഞ്ഞിന്റെ വിശപ്പിന്റെ കാര്യത്തിൽ‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ചു തുടങ്ങിയാൽ രാത്രി ഉറക്കത്തിനിടെയുള്ള മുലപ്പാൽ നൽകലും ഫോർമുല ഫീഡിങ്ങും ക്രമേണ കുറച്ചു തുടങ്ങാം. ആദ്യ ദിവസങ്ങളിൽ ഇത് അൽപ്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും പതിയെ കുഞ്ഞ് രാത്രിയിലുടനീളം ഉറങ്ങാൻ ശീലിക്കും.

You might also like

Most Viewed