രുചിയും മണവും നഷ്ടപ്പെടുന്നത് കോവിഡ്− ലക്ഷണമെന്ന് യു.എസ്. ആരോഗ്യ വകുപ്പ്‌


യുട്ടാ: രുചിയും മണവും നഷ്ടപ്പെട്ടു എന്നു തോന്നിയാൽ ഉടനെ സമീപത്തുള്ള ഡോക്ടറെ സമീപിച്ചു പരിശോധനയ്ക്ക് വിധേയമാകണമെന്ന് യു.എസ്. ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ലക്ഷണങ്ങളാണെന്നും രുചിയും മണവും നഷ്ടപ്പെടുന്നവർ ഉടനെ സ്വയം ഐസൊലേഷനിൽ പ്രവേശിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. 

മാർച്ച് 22 നാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്കൻ അക്കാദമി ഓഫ് ഓട്ടോലാറിൻജോളജി ഹെഡ് ആന്റ് നെക്ക് സർജറി വിഭാഗവുമായി സഹകരിച്ചു അമേരിക്കൻ ആരോഗ്യ വകുപ്പു നടത്തിയ പഠനത്തിലാണ് രുചിയും മണവും നഷ്ടപ്പെടുന്നത് വൈറസിന്റെ മറ്റൊരു പ്രധാന ലക്ഷണമാണെന്ന് കണ്ടെത്തിയത്. 

അനേസ്മിയ എന്ന പേരിൽ അറിയപ്പെടുന്ന മണം നഷ്ടപ്പെടൽ കൊറോണ വൈറസ് പോസിറ്റീവായ രോഗികളിൽ ധാരാളം കണ്ടുവരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ചുമയും പനിയും സാധാരണമായ രോഗികളിൽ കണ്ടുവരുന്ന ഒന്നാണെങ്കിലും കൊറോണ വൈറസിനും ഇതൊരു കാരണമാണെന്ന് മെഡിക്കൽ അധികൃതർ പറഞ്ഞു. 

യുട്ടായിലെ ജാസ് സ്റ്റാർ റൂഡി ഗോബർട്ടിന് കൊറോണ വൈറസ് പോസീറ്റീവ് ആണെന്ന് കണ്ടെത്തിയപ്പോൾ രുചിയും മണവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നാലു ദിവസം ഈ അവസ്ഥയിലായിരുന്നുവെന്നും ആരെങ്കിലും ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിൽ ഇതൊരു മുന്നറിയിപ്പായി കാണണമെന്നും ഗോബർട്ട് അഭ്യർത്ഥിച്ചു.

You might also like

Most Viewed