ഇന്ത്യയില്‍ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടാകുമോ?


സമൂഹ വ്യാപനം സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ത്യ നേരത്തെ തള്ളിയിരുന്നുവെങ്കിലും ഇന്ത്യ കൊറോണ വൈറസിന്റെ സമൂഹവ്യാപനം അഥവാ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനെ നേരിടാന്‍ താറാകണമെന്നാണ് പ്രമുഖ ഗവേഷകൻ പബ്ലിക് ഹെല്‍ത്ത്‌ ഫൗണ്ടേഷന്‍ പ്രസിഡണ്ട്‌ പ്രൊഫ. ശ്രീനാഥ് റെഡി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ലോക്ഡൗണ്‍ നടപടികള്‍ ഇന്ത്യയില്‍ ലഘൂകരിക്കുന്നതോടെ സമൂഹവ്യാപനസാധ്യത വര്‍ദ്ധിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്.രാജ്യത്ത് നിലവില്‍ രണ്ടാം ഘട്ടത്തിലാണ് കോവിഡ് വ്യാപനം എന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. മൂന്നാം ഘട്ടമെന്ന് പറയുന്നതാണ് സമൂഹ വ്യാപനം സംഭവിക്കല്‍. ഒരാള്‍ക്ക് എവിടെവച്ച് വൈറസ് പിടിപെട്ടുവെന്ന് കണ്ടെത്താനോ അതിന്റെ ട്രാക്ക് കണ്ടെത്താന്‍ കഴിയാതെയോ വരുന്ന സാഹചര്യത്തിലാണ് സമൂഹ വ്യാപനമെന്ന ഘട്ടമെത്തുന്നത്. സൗത്ത് ഈസ്റ്റ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ നിലവില്‍ മരണനിരക്ക് കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നത് ആശ്വാസകരമാണ്. എന്നാല്‍ സമൂഹവ്യാപനഭീഷണി നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്. ഇന്ത്യയില്‍ മരണനിരക്ക് കുറയാനുള്ള ഒരു കാര്യമായി ശ്രീനാഥ് പറയുന്നത് യുവജനങ്ങളാണ് ഇന്ത്യയില്‍ കൂടുതല്‍ എന്നതാണ്. അതുപോലെ ഇന്ത്യയിലെ കാലാവസ്ഥ, അന്തരീക്ഷഊഷ്മാവ് എന്നിവയും ഘടകങ്ങള്‍ ആണ്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു കൊണ്ടാണ് ഇതുവരെ ഇന്ത്യയില്‍ സമൂഹവ്യാപനം കുറഞ്ഞത്‌. എന്നാല്‍ ലോക്ഡൗണ്‍ നടപടികള്‍ ലഘൂകരിക്കുമ്പോള്‍ ആളുകള്‍ കൂട്ടം കൂടാനും ഒന്നിച്ചു ഇടപെടാനും അവസരങ്ങള്‍ കൂടും. മാസ്ക് ധരിക്കേണ്ടതും ശുചിത്വം പാലിക്കേണ്ടതും അതിനാല്‍ ഏറെ പ്രധാനം തന്നെ.

ചേരികളിലും മറ്റും കഴിയുന്നവര്‍ ഈ അവസരത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍, ആരോഗ്യവകുപ്പ് എന്നിവരുടെ ഭാഗത്തു നിന്നു നല്‍കേണ്ടതാണെന്നും പ്രൊഫ. ശ്രീനാഥ് ഓമിപ്പിക്കുന്നു.

You might also like

Most Viewed