ഉറക്കെ സംസാരിക്കുന്നതിലൂടെയും കൊറോണ പകരാം!!!


പ്രസംഗിക്കുന്നതിലൂടെ, അല്ലെങ്കിൽ ഉറക്കെ സംസാരിക്കുന്നതിലൂടെ ഉണ്ടാകുന്ന അതിസൂക്ഷ്മ കണികകൾ, അടച്ചിട്ട ഒരു സ്ഥലത്തെ വായുവിൽ പത്തു മിനുട്ടിലധികം തങ്ങി നിൽക്കുമെന്നു പഠനം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ്‍ ആൻഡ് കിഡ്നി ഡിസീസിലെ (NIDDK) ഗവേഷകരാണ് പഠനം നടത്തിയത്. അടച്ചിട്ട ഒരു അറയ്ക്കുള്ളിൽ ഒരു വ്യക്തിയോട് ആരോഗ്യത്തോടെ ഇരിക്കൂ(Stay healthy)എന്ന വാക്ക് ഉറക്കെ 25 സെക്കന്റ് ആവർത്തിച്ചു പറയാൻ ആവശ്യപ്പെട്ടു.
ഈ അറയിലേക്ക് ലേസർ പ്രൊജക്ട് ചെയ്യിപ്പിച്ച് സൂക്ഷ്മ കണികകളെ തിളക്കമുള്ളതാക്കി അവയെ ദൃശ്യമാകുന്ന രീതിയിലാക്കി അവയെ എണ്ണി. ശരരശരി 1 മിനുട്ട് വായുവിൽ തങ്ങിനിന്നതായി യുഎസിലെ പ്രൊസീഡിങ്സ് ഓഫ് ദ് നാഷനൽ അക്കാദമി ഓഫ് സയൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.


ഉമിനീരിലെ കൊറോണ വൈറസിന്റെ ഗാഢത അനുസരിച്ച്, ശാസ്ത്രജ്ഞർ കണക്കുകൂട്ടിയപ്പോൾ, ഉറക്കെ സംസാരിക്കുന്ന ഒരോ മിനുട്ടിലും വൈറസ് അടങ്ങിയ ആയിരത്തിലധികം കണികകളാണ് ഉണ്ടാകുന്നതെന്നു കണ്ടു. ഇതിന് അടച്ചിട്ട ഒരു സ്ഥലത്ത് എട്ടോ അതിലധികമോ മിനുട്ട് തങ്ങിനിൽക്കാനാകും.എങ്ങനെയാണ് ഒരു സാധാരണ ഉറക്കെയുള്ള സംസാരം വായുജന്യമായ കണികകളെ ഉണ്ടാക്കുന്നതെന്നും ഇതിന് പത്തു മിനുട്ടോ അതിലധികമോ വായുവിൽ തങ്ങിനിൽക്കാനാകുമെന്നും നിയന്ത്രിതമായ ഒരു സ്ഥലത്ത് രോഗത്തെ എങ്ങനെ ഇത് പടർത്തുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

You might also like

Most Viewed