കൊവിഡ് കാലത്തെ മഴ; ശ്രദ്ധിച്ചില്ലെങ്കിൽ വലിയ വിപത്ത്


കൊവിഡും മഴയും ഒരുമിച്ച് എത്തിയിരിക്കുകയാണ്. കൊവിഡ് മഹാമാരിയുമായി പൊരതുന്നതിനിടെ മഴക്കാല രോഗങ്ങൾ കൂടി എത്തുമ്പോൾ ആശങ്കകൾ ഇരട്ടിയാകും. ഒപ്പം മഴക്കാലത്തെ മാസ്‌ക് ഉപയോഗം മുതൽ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ശ്രദ്ധപുലർത്തേണ്ടതുണ്ട്.

മാസ്‌ക് ഉപയോഗം

മഴക്കാലത്ത് തുണികൾ ഉണങ്ങാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ മാസ്‌കുകൾ കൂടുതൽ എണ്ണം കൈയിൽ കരുതാൻ ശ്രദ്ധിക്കാം. മഴകനക്കുന്നതോടെ മാസ്‌കുകൾ ഉണങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇപ്പോൾ തന്നെ ഉണങ്ങുമല്ലോ എന്ന് കരുതി നനഞ്ഞ മാസ്‌ക് അൽപ സമയത്തേക്ക് പോലും ഉപയോഗിക്കരുത്.

അഴുക്കായില്ലെങ്കിൽ ഒരു മാസ്‌ക് അഞ്ച് മണിക്കൂർ വരെ ഉപയോഗിക്കാം. അഴുക്കായതോ, നനഞ്ഞതോ ആയ മാസ്‌കുകൾ ബാഗിൽ വയ്ക്കരുത്. ഇവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വേണം ബാഗിൽ സൂക്ഷിക്കാൻ. മാസ്‌ക് ഉപയോഗിച്ച ശേഷം പോക്കറ്റിലും വയ്ക്കരുത്.

വീട്ടിലെത്തിയാൽ മാസ്‌ക് അര മണിക്കൂറെങ്കിലും സോപ്പ് വെള്ളത്തിൽ മുക്കി വയ്ക്കണം. നന്നായി കഴുകി ഉണക്കി വേണം ഉപയോഗിക്കാൻ.

നനഞ്ഞ വസ്ത്രങ്ങൾ

നനഞ്ഞ മാസ്‌കുകൾ പോലെ തന്നെ നനഞ്ഞ വസ്ത്രങ്ങളും അപകടകാരികളാണ്. നനഞ്ഞവയിൽ വൈറസ് സനിധ്യം കൂടുതൽ കാണാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഇത്. അതുപോലെ തന്നെ ഓഫിസിലെ എല്ലാവരുടേയും നനഞ്ഞ മഴക്കോട്ടുകൾ ഒരുമിച്ച് ഇടരുത്.

പനി ലക്ഷണങ്ങൾ കണ്ടാൽ

പനി ലക്ഷണങ്ങൾ രണ്ട് ദിവസം വരെ നിരീക്ഷണം. പനി മാറുന്നില്ലെങ്കിൽ ടെലി മെഡിസിൻ വഴി ഡോക്ടറോട് വിവരം ധരിപ്പിക്കാം. ഒരാഴ്ച കഴിഞ്ഞും മാറുന്നില്ലെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് ആശുപത്രിയിൽ പോകുകയോ മറ്റ് ചികിത്സകൾ തേടുകയോ ചെയ്യാം.

You might also like

Most Viewed