മുതിർ‍ന്നവരെ അപേക്ഷിച്ച് കുട്ടികളിൽ‍ കൊറോണ വൈറസിന്റെ അളവ് കൂടുതലായിരിക്കുമെന്ന് പഠനം


ചിക്കാഗോ: മുതിർ‍ന്നവരെ അപേക്ഷിച്ച് കുട്ടികളിൽ‍ കൊറോണ വൈറസിന്റെ അളവ് കൂടുതലെന്ന് പഠനം. മുതിർ‍ന്നവരുമായി താരതമ്യം ചെയ്യുന്പോൾ‍ കുട്ടികളിലെ വൈറസ് തോത് കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. അഞ്ച് വയസ്സിൽ‍ താഴെയുള്ള കുട്ടികളിൽ‍ വൈറസിന്റെ സാന്നിദ്ധ്യം 10 മുതൽ‍ 100 മടങ്ങ് വരെ അധികമാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ജാമ പീഡിയാട്രിക് എന്ന ജേർ‍ണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് സാന്നിദ്ധ്യം കുടൂതലുള്ളത് കൊണ്ട് തന്നെ ചെറിയ കുട്ടികൾ‍ വൈറസ് വ്യാപനത്തിന് കാരണമാകാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിന്റെ ഭാഗമായി മാർ‍ച്ച് 23നും ഏപ്രിൽ‍ 27നും ഇടയിൽ‍ രോഗലക്ഷണങ്ങൾ‍ പ്രകടിപ്പിച്ച ചിക്കാഗോയിലെ 145 രോഗികളിൽ‍ സ്രവപരിശേധന നടത്തിയിരുന്നു.

 അഞ്ച് വയസ്സിനു താഴെയുള്ള 46 കുട്ടികൾ‍ അഞ്ച് മുതൽ‍ 17 വയസ്സുവരെ പ്രായമുള്ള 51 പേർ‍ 18 മുതൽ‍ 65 വയസ്സുവരെ പ്രായമുള്ള 48 പേർ‍ എന്നിങ്ങനെ തരം തിരിച്ചാണ് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിൽ‍ ഗവേഷകർ‍ എത്തിയത്.

You might also like

Most Viewed