ഷുഗർ നിയന്ത്രണവിധേയമാക്കാൻ ഗോതന്പ് സഹായിക്കുമോ?


പലരും വളരെ ഭയത്തോടെ നോക്കിക്കാണുന്ന ഒരു ജീവിത ശൈലീ രോഗമാണ് പ്രമേഹം. നിയന്ത്രിക്കാമെന്നല്ലാതെ പരിപൂർണമായി ഭേദമാക്കാൻ കഴിയാത്തതുമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് പ്രമേഹത്തിന്‍റെ ഉറവിടം. അതിലെ ബിറ്റാസെൽ രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ച് ഗ്ലൂക്കോസിനെ ശരീരകോശങ്ങളിലേക്ക് എത്തിച്ച് ഊർജം നൽകുന്നു. മറ്റൊരു കോശമായ ആൽഫാസെൽ ഗ്ലൂക്കഗോണ്‍ ഉത്പാദിപ്പിച്ച ് കുറയുന്ന ഷുഗറിനെ വർധിപ്പിച്ച് സമാവസ്ഥയിൽ കൊണ്ടുവരുന്നു. ഇതിന്‍റെ അവസ്ഥ പ്രമേഹ നിയന്ത്രണത്തിനും പ്രതിരോധത്തിനും കാരണമാകും. ആഹാരത്തിൽ വേണ്ടവിധം ശ്രദ്ധിക്കാതെയും ശാസ്ത്രീയമായ ചികിത്സ ചെയ്യാതെയു‌‌മിരുന്നാൽ രോഗം മൂർഛിക്കുന്നതിനും അനുബന്ധ രോഗങ്ങളായ വൃക്കാശ്രിത രോഗങ്ങൾ, നാഡീവ്യൂഹത്തെ ആശ്രയിച്ചുണ്ടാകുന്ന (ന്യൂറോപ്പതി) രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും കാരണമായി വരുന്നു. 

പലരുടെയും ധാരണ ഗോതന്പ് കഴിച്ചാൽ ഷുഗർ കുറയും, അരിയാഹാരം കഴിച്ചാൽ ഷുഗർ കൂടും എന്നതാണ്. എന്നാൽ, ഇത് തെറ്റാണ്. രണ്ടിലും അടങ്ങിയിട്ടുള്ള അന്നജത്തിന്‍റെ അളവ് ഒന്നുതന്നെയാണ്. പച്ചക്കറികൾ ധാരാളം ഉപയോഗിക്കുക, കുറച്ചു പഴവർഗങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല. ആപ്പിൾ, ഓറഞ്ച്, പേരയ് ക്ക, ഞാവൽപ്പഴം എന്നിവ ശീലിക്കണം. മത്സ്യം, ചിക്കൻ എന്നിവ ഉപയോഗിക്കാം. മധുരം തീർത്തും ഒഴിവാക്കണം. പഞ്ചസാര ചേർന്ന പാൽ, ചായ, ശർക്കര, മദ്യം, പുകവലി എന്നിവ തീർത്തും ഒഴിവാക്കണം. കപ്പ, ഉരുളക്കിഴങ്ങ് എന്നിവ വർജിക്കണം. ആയുർവേദത്തിലെ ചില പ്രമേഹ ഒൗഷധങ്ങൾ പച്ചനെല്ലിക്കാനീര് മഞ്ഞൾപ്പൊടി ചേർത്ത് അതിരാവിലെ കഴിക്കുക. മൂന്ന് കൂവളത്തില ചവച്ച് കഴിക്കുക. രണ്ട് വെണ്ടക്കായ് വട്ടം ചെത്തി തലേദിവസം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് രാവിലെ വെണ്ടയ്ക്ക നീക്കിയശേഷം കഴിക്കുക. നിശാകതകാദി കഷായം വിധിപ്രകാരം കഴിക്കുക. ആഹാരത്തോടൊപ്പം ഉലുവ ശീലമാക്കുക. ഈ ഒൗഷധങ്ങളെല്ലാം തന്നെ ഷുഗറിന്‍റെ അളവിനെ കുറയ്ക്കുന്നതോടൊപ്പം പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് സ്വാഭാവികമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മറ്റു പാർശ്വതലങ്ങൾ ഒന്നുംതന്നെ ഇല്ല. രക്തപരിശോധന കൃത്യമായി ചെയ്യേണ്ടതാണ്.

You might also like

Most Viewed