ശരീര ഭാരം കുറയാൻ ഓരോ രക്തഗ്രൂപ്പുകാരും ചെയ്യേണ്ടത്...

പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ഇതോടൊപ്പം പ്രധാനമായ ഒരു വസ്തുത കൂടി കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകർ. നമ്മുടെ രക്തഗ്രൂപ്പും ഒരു പ്രശ്നമാണെന്നാണ് ഗവേഷകർ പറയുന്നത്.
ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടില്ലെങ്കിലും രോഗങ്ങൾക്ക് രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അതിനാൽ പ്രത്യേകതരം ഭക്ഷണം ശീലമാക്കണമെന്നും ചിലർ കരുതുന്നു. കൃത്യമായ അളവിലുളള ഭക്ഷണമാണ് ശരിയായ ഭക്ഷണം. ഫാസ്റ്റ് ഫുഡുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണം എന്നിവയൊക്കെ ഒഴിവാക്കണം. മാത്രമല്ല വിദഗ്ദ്ധരായ ഡോക്ടർമാരുടെ കൃത്യമായ നിരീക്ഷണവും വേണം.
ഓരോ ഗ്രൂപ്പുകാർക്കും കഴിയ്ക്കേണ്ട ആഹാരങ്ങൾ ഇതെല്ലാമാണ്.
എ ഗ്രൂപ്പുകാർ: − ഇവർ പച്ചക്കറികൾ നിർബന്ധമായും കഴിയ്ക്കണം
ബി ഗ്രൂപ്പുകാർ: − ഇവർ ഇലക്കറികളാണ് കൂടുതൽ കഴിക്കേണ്ടത്. പഴങ്ങൾ, പാൽ, മുട്ട എന്നിവയും കഴിയ്ക്കണം. ചോളം, ഗോതന്പ്, മുതിര, പയർ, തക്കാളി, പീനട്ട്, എള്ള്, ചിക്കൻ എന്നിവ കഴിക്കാൻ പാടില്ല.
ഒ ഗ്രൂപ്പുകാർ: − പ്രോട്ടീൻ അധികമായുളള ആഹാരമാണ് ഒ ഗ്രൂപ്പുകാർ കഴിക്കേണ്ടത്. മാംസം, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം എന്നിവ കഴിക്കാം. എന്നാൽ ധാന്യങ്ങൾ, പയർ വർഗങ്ങൾ, അച്ചിങ്ങ എന്നിവ കഴിക്കരുത്.
എബി ഗ്രൂപ്പുകാർ − പനീർ, പാൽ വിഭവങ്ങൾ, ഇലക്കറികൾ, കടൽ വിഭവങ്ങൾ എന്നിവ കഴിക്കാം. എന്നാൽ കഫീന്, മദ്യം, കേടുകൂടാതെ സൂക്ഷിച്ചതോ മൊരിച്ചതോ ആയ മാംസവും കഴിക്കരുത്.