സെ­നഗലിൽ ഫു­ട്ബോൾ മത്സരത്തി­നി­ടെ­ േ­സ്റ്റഡി­യത്തിൽ സംഘർ­ഷം : എട്ട് മരണം


സെനഗൽ : സെനഗലിൽ ഫുട്ബോൾ േസ്റ്റഡിയത്തിലുണ്ടായ സംഘർഷത്തിനിടെ മതിലിടിഞ്ഞ് വീണ് എട്ട് പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ഡെംബ ഡയപ് േസ്റ്റഡിയത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ലീഗ് കപ്പ് ഫൈനൽ മത്സരം നടക്കുന്നതിനിടെ ആരാധകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. യൂണിയൻ സ്പോർട്ടീവ് ക്വാകമിനെ 2−1 ന് പരാജയപ്പെടുത്തി േസ്റ്റഡ് ഡെ മബോർ കിരീടം നേടിയതോടെയാണ് ആരാധകർ തമ്മിൽ സംഘർഷമുണ്ടായത്.

സംഘർഷത്തെ തുടർന്നു സംഭവസ്ഥലത്ത് എത്തിയ പോലീസ് അക്രമികളെ പിരിച്ചുവിടുന്നതിനായി കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിൽ േസ്റ്റഡിയത്തിന്‍റെ മതിൽ തകർന്ന് വീഴുകയായിരുന്നു. 

You might also like

Most Viewed