റഷ്യയും ഇറാ­നും സംയു­ക്ത സൈ­നി­കാ­ഭ്യാ­സം നടത്തി­


ടെഹ്റാൻ : റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയതായി റിപ്പോർ‍ട്ട്. കാപ്‌സിയൻ കടിലിലാണ് ഇരു രാജ്യങ്ങളുടെയും നാവികസേനാംഗങ്ങൾ അഭ്യാസപ്രകടനങ്ങൾ സംഘടിപ്പിച്ചത്. ഷിൻഹ്വ വാർത്താ ഏജൻസിയാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനങ്ങൾ നടന്നതെന്നാണ് വിവരങ്ങൾ.റഷ്യയുടെയും ഇറാന്റെയും യുദ്ധകപ്പലുകളും സൈനികാഭ്യാസത്തിൽ പങ്കെടുത്തു.

ഇരുരാജ്യങ്ങളുടെയും സൈനികാഭ്യാസം പരസ്പര സഹകരണവും സമാധാനവും മുൻ ‍‍‍‍നിർത്തിയുള്ളതാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭാവിയിലും സൈനിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണമുണ്ടാവുമെന്ന് ഇറാൻ സൈന്യത്തിലെ അഡ്മിറൽ അറിയിച്ചു.

You might also like

Most Viewed