ലണ്ടനി­ലെ­ ആസിഡ് ആക്രമണം : പ്രതി­ അറസ്റ്റി­ൽ


ലണ്ടൻ : ലണ്ടനിൽ അഞ്ചിടങ്ങളിൽ ആസിഡ് ആക്രമണം നടത്തിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. യു.കെ മെട്രോപോളിറ്റൻ പോലീസാണ് ലണ്ടനിലെ വിവിധയിടങ്ങളിലായി അഞ്ച് ആസിഡ് ആക്രമണങ്ങളും അതോടൊപ്പം മോഷണങ്ങളും നടത്തിയ 16കാരനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 15ലേറെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ആക്രമണത്തിൽ പരിക്കേറ്റവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

You might also like

Most Viewed