ജ​പ്പാ​നീസ് യു­ദ്ധക്ക​പ്പ​ൽ കൊ­ച്ചി­യി­ൽ


കൊച്ചി : ജാപ്പനീസ് യുദ്ധക്കപ്പലായ ജെഎം.എസ്.ഡി.എഫ് ടെറുസുകി, ഒരു സംഘം സൈനികർക്കൊപ്പം കൊച്ചിതുറമുഖത്തെത്തി. കപ്പലിന്‍റെ കമാൻഡർ സെയ്ചി ഹാഷിമോട്ടോ ഉൾപ്പെടുന്ന സംഘത്തിനു ദക്ഷിണനാവിക ആസ്ഥാനത്തു സ്വീകരണം നൽകി. ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐ.എൻ.എസ് സുനയ്നയുമായി ചേർന്നു ജപ്പാൻ സംഘം നാവികാഭ്യാസ പ്രകടനം നടത്തി. 

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സംഘം ഇന്ത്യൻ നാവികർക്കൊപ്പം ഒരു സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് ഫോർട്ടുകൊച്ചി, മറൈൻഡ്രൈവ്, മ്യൂസിയം എന്നിവിടങ്ങളിലെല്ലാം സന്ദർശനം നടത്തി. കൊച്ചിയിൽ നിന്നും സംഘം ഇന്നലെയോടെ മ
ടങ്ങി. 

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed