ട്രംപി­ന്‍റെ­ യാ­ത്രാ­ നി­രോ­ധനത്തിന് സു­പ്രീംകോ­ടതി­യു­ടെ­ അനു­മതി­


വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആറു രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് തുടരാൻ അമേരിക്കൻ സുപ്രീംകോടതി ഉത്തരവിട്ടു. യാത്രാനിരോധനം തുടരാൻ താത്കാലിക അനുമതി നൽകണമെന്ന ട്രംപ് ഭരണകൂടത്തിൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 

ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യമൻ എന്നീ രാജ്യങ്ങൾക്കാണ് ട്രംപ് യാത്രാവിലക്കേർപ്പെടുത്തിയിരുന്നത്.

യാത്രാനിരോധനവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ ഒക്ടോബർ പത്തിനു വാദം കേൾക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

You might also like

Most Viewed