­ഉത്തര കൊ­റി­യക്ക് മേൽ‍ പു­തി­യ ഉപരോ­ധവു­മാ­യി­ ഐക്യരാ­ഷ്ട്രസഭ


ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്ക് മേൽ‍ പുതിയ ഉപരോധം ഏർ‍പ്പെടുത്തി. യു.എന്നിന്റെയും ലോകരാഷ്ട്രങ്ങളുടെയും എതിർ‍പ്പ് അവഗണിച്ച് തുടർ‍ച്ചയായി ആണവ പരീക്ഷണങ്ങൾ‍ നടത്തിയതിനാണ് നടപടി. ഏകകണ്ഠമായാണ് യു.എൻ സുരക്ഷാ കൗൺസിൽ‍ ഉത്തര കൊറിയക്കെതിരെ പ്രമേയം പാസാക്കിയത്.

ഉത്തര കൊറിയയുടെ ആറാമത്തേതും ഏറ്റവും ശക്തിയേറിയതുമായ ആണവ പരീക്ഷണത്തിനെതിരെയാണ് യു.എൻ ‍ സുരക്ഷാ  കൗൺസിൽ പുതിയ ഉപരോധം ഏർപ്പെടുത്തിയത്. സുരക്ഷാ കൗൺസിലിലെ അംഗങ്ങളായ 15 രാജ്യങ്ങളും ഏകകണ്ഠമായി പ്രമേയം പാസാക്കി. ഉത്തര കൊറിയയിൽ‍ നിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയും എണ്ണ, പ്രകൃതി വാതക ഉത്പന്നങ്ങളുടെ ഇറക്കുമതിയും ഇതോടെ പ്രതിസന്ധിയിലാകും. രാജ്യത്തെ തൊഴിലാളിക
ൾ‍ക്ക് പുതിയ വർ‍ക്ക് പെർ‍മിറ്റ് നൽ‍കുന്നതിനും യു.എൻ പ്രമേയം വിലക്കേർ‍പ്പെടുത്തുന്നുണ്ട്.

ഉത്തര കൊറിയയുടെ സാന്പത്തിക സ്രോതസുകൾ‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക സമർ‍പ്പിച്ച ശുപാർ‍ശക്ക് സമാനമായ വ്യവസ്ഥകളാണ് യു.എൻ പ്രമേയത്തിലുമുള്ളത്. എന്നാൽ‍ പൂർ‍ണമായും ഉത്തര കൊറിയക്ക് മേൽ‍ സാന്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന തരത്തിലുള്ളതല്ല പുതിയ പ്രമേയം. യുദ്ധത്തിനായല്ല അമേരിക്ക ശ്രമിക്കുന്നതെന്നും ആണവ പരീക്ഷണങ്ങൾ‍ അവസാനിപ്പിച്ചാൽ‍ ഉത്തര കൊറിയക്ക് ഭാവി സുരക്ഷിതമാക്കാമെന്നും യു.എസ് അംബാസഡർ‍ നിക്കി ഹാലെ മുന്നറിയിപ്പ് നൽ‍കി. ഉത്തര കൊറിയയുടെ സഖ്യരാജ്യങ്ങളായ ചൈനയും റഷ്യയും ഈ പ്രമേയത്തെ അനുകൂലിച്ചത് ശ്രദ്ധേയമായ കാര്യമാണ്.

You might also like

Most Viewed