അഭയാ­ർ­ത്ഥി­കളെ­ തി­രി­ച്ചെ­ടു­ക്കണമെ­ന്ന് മ്യാ­ൻ­മറി­നോട് ബംഗ്ലാ­ദേശ് പ്രധാ­നമന്ത്രി­


ധാക്ക : വംശീയാതിക്രമത്തിനിരയായി മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് താൽകാലിക അഭയം മാത്രമാണ് നൽകിയിരിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ക്യാന്പുകളിൽ സ്ഥിരമായി താമസിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും അവർ അറിയിച്ചു.

തുല്യതയില്ലാത്ത ക്രൂരതകൾ മൂലം റോഹിങ്ക്യകൾ നാടുവിട്ട് ബംഗ്ലാദേശിലെത്തുന്നത് അവസാനിക്കാത്ത സാഹചര്യത്തിൽ അഭയാർത്ഥികളെ തിരിച്ചെടുക്കണമെന്ന് മ്യാൻമറിനോട് ഷെയ്ഖ് ഹസീന ആവശ്യപ്പെടുകയും ചെയ്തു.  സ്വന്തം ജനതയോടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ മ്യാൻമർ തയാറാകണമെന്നും അവർ വ്യക്തമാക്കി. ഷെയ്ഖ് ഹസീന അഭയാർത്ഥി ക്യാന്പുകൾ സന്ദർശിക്കുകയും ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതൽ റോഹിങ്ക്യകൾ അഭയം തേടിയ ബംഗ്ലാദേശിലേക്ക് ഇപ്പോഴും ഒഴുക്ക് തുടരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമായിട്ടുണ്ട്. ഭക്ഷണവും താമസ സൗകര്യവും മരുന്നുകളുമില്ലാെത അഭയാർത്ഥികളിൽ ഏെറ േപരും പ്രയാസപ്പെടുന്നുണ്ട്.  ഇനിയും ആളുകൾ എത്തുന്നത് അവരുടെ ജീവിതം അപകടത്തിലാക്കും.

You might also like

Most Viewed