വി­മതനീ­ക്കങ്ങളെ­ ശക്തമാ­യി­ നേ­രി­ടു­മെ­ന്ന മു­ന്നറി­യി­പ്പു­മാ­യി­ തെ­രേ­സ മേ­


ലണ്ടൻ : തനിക്കെതിരായി പാർട്ടിയിൽ നടക്കുന്ന വിമതനീക്കങ്ങളെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. സമചിത്തതയാണ് മുഖമുദ്രയെങ്കിലും എളുപ്പത്തിൽ പരാജയം സമ്മതിക്കുന്ന ആളല്ല താനെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് തെരേസ മേയുടെ പടപുറപ്പാട്. എല്ലാ കാര്യത്തിലും നിശ്ചയദാർഢ്യമുള്ള വ്യക്തിത്വമാണ് തന്റേതെന്നും വിമതനീക്കങ്ങളോടു പ്രതികരിക്കവെ തെരേസ മേ പറഞ്ഞു.  

അഞ്ച് മുൻ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ മുപ്പതോളം ടോറി എം.പിമാരാണ് ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ വിമത നീക്കത്തിനു തയാറെടുക്കുന്നത്. ക്രിസ്മസിന് മുന്പ് തെരേസ മേയെ പുറത്തു ചാടിച്ച് പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനാണ് ഇവരുടെ നീക്കം. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ചെയർമാൻ ഗ്രാന്റ് ഷാപ്സ് പരസ്യമായി കഴിഞ്ഞ ദിവസം നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തു. നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നായിരുന്നു ഷാപ്സ് അഭിപ്രായപ്പെട്ടത്. 

കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ടോറി പാർട്ടിയുടെ വാർഷിക യോഗത്തിനു ശേഷമാണ് തെരേസ മേയ്ക്കെതിരെ വിമതനീക്കം ശക്തമായത്. 

പ്രധാനമന്ത്രിക്കെതിരെ അവിശ്വാസം രേഖപ്പെടുത്താൽ 316 എംപിമാരിൽ 48 പേരുടെ പിന്തുണ അനിവാര്യമാണ്. ഇവരുടെ പിന്തുണ നേടാനുള്ള തയ്യാറെടുപ്പിലാണ് വിമതർ. ഇതു സാധ്യമായാലുടൻ വിമത നീക്കം ശക്തമാക്കി രംഗത്തുവരാനാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള തെരേസ വിരുദ്ധരുടെ നീക്കം. 

You might also like

Most Viewed