അഴി­മതി­ക്കേ­സ്‌ : നവാസ്‌ ഷെ­രീ­ഫി­നെ­തി­രെ­ 13ന്‌ കു­റ്റം ചു­മത്തും


ഇസ്ലാമാബാദ് : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പനാമ പേപ്പർ‍ അഴിമതിക്കേസിൽ‍ പാകിസ്ഥാൻ‍ മുൻ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്‌ എതിരെ 13ന്‌ കുറ്റം ചുമത്തും. ഷെരീഫിന്റെ മകൾ‍ ഷരീഫിന്‍റെ പുത്രി മറിയം നവാസിനും ഭർത്താവ് റിട്ടയേഡ് ക്യാപ്റ്റൻ സഫ്ദറിനും അക്കൗണ്ടബിലിറ്റി കോടതി ജാമ്യം അനുവദിച്ചു. 

കോടതിയിൽ ഹാജരാവാനായി ഇരുവരും ലണ്ടനിൽ നിന്നു ഞായറാഴ്ചയാണു പാകിസ്ഥാനിലെത്തിയത്. സഫ്ദറിനെ ഇസ്ലാമാബാദ് എയർപോർട്ടിൽ അറസ്റ്റ് ചെയ്തു. ഇന്നലെ എൻ.എ.ബി ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. തുടർന്നു മറിയവും കോടതിയിൽ ഹാജരായി. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും അഞ്ചു ലക്ഷം രൂപ വീതം ജാമ്യത്തുക അടയ്ക്കാൻ ജസ്റ്റീസ് മുഹമ്മദ് ബഷീർ നിർദേശിച്ചു. സഫ്ദറിനോട് കോടതി അനുമതി കൂടാതെ രാജ്യം വിടരുതെന്നു നിർദേശിച്ചിട്ടുണ്ട്. സഫ്ദറിനെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി തള്ളി. ഷെരീഫിന്റെ ആൺമക്കളായ ഹുസൈനും ഹസനും കോടതിയിൽ‍ ഹാജരാകണമെന്ന ഉത്തരവിനോടു പ്രതികരിച്ചില്ല. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങി.

ഷെരീഫ്‌ ഹാജരാകുമെന്ന അഭിഭാഷകന്റെ ഉറപ്പ്‌ കണക്കിലെടുത്താണു കോടതി അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണ്ടെന്നുവച്ചത്‌. ഷെരീഫ്‌ രണ്ടാഴ്‌ച സാവകാശം ചോദിച്ചെങ്കിലും കേസ്‌ ഇനി പരിഗണിക്കുന്ന 13നു കുറ്റം ചുമത്തുമെന്ന്‌ കോടതി വ്യക്തമാക്കി. ആൺമക്കൾ‍ക്കെതിരായ വിചാരണ പ്രത്യേകമായി നടത്തും.

ഒക്ടോബർ പതിമൂന്നിന് നവാസ് ഹാജരായാലും ഇല്ലെങ്കിലും അദ്ദേഹത്തിനും മകൾ മറിയം നവാസ്, മറിയത്തിന്‍റെ ഭർത്താവ് സഫ്ദർ എന്നിവർക്കുമെതിരെ കുറ്റം ചുമത്തുമെന്നു കോടതി വ്യക്തമാക്കി. ഹസൻ, ഹുസൈൻ എന്നിവരുടെ കേസ് പിന്നീടു പരിഗണിക്കും.

You might also like

Most Viewed