ആണവ പരീക്ഷണം ഒരുകാലത്തും നിർത്തില്ലെന്ന് ഉത്തര കൊറിയ


മോസ്കോ : എന്തൊക്കെ നിബന്ധനകൾ വന്നാലും ആണവായുധ പരീക്ഷണം നിർത്തില്ലെന്ന് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോ പറഞ്ഞു. യുദ്ധകാഹളം ആദ്യം മുഴക്കിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്. ട്രംപ് യുഎന്നിൽ നടത്തിയ പ്രസ്താവനകളാണു യുദ്ധത്തിലേക്ക് നയിക്കുന്നതെന്നും ചർച്ചയ്ക്കു തങ്ങൾ തയാറല്ലെന്നും യുദ്ധത്തിലൂടെ മാത്രമേ കൂടുതൽ തീരുമാനങ്ങളിലേക്കെത്താൻ സാധിക്കൂയെന്നും മന്ത്രി പറഞ്ഞു. ഉത്തര കൊറിയയിലെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ആണവായുധങ്ങൾ അത്യാവശ്യമാണെന്നും കൊറിയൻ രാജ്യത്തിന്റെ നിലനിൽപ്പും വികസനവും ഇതിനെ ബന്ധപ്പെട്ടാണു കിടക്കുന്നതെന്നും ഒരു റഷ്യൻ വാർത്താ ഏജൻസിയോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞു. ഉത്തര കൊറിയയ്ക്കുമേൽ യുഎൻ ഉപരോധം ഏർപ്പെടുത്തിയത് അമേരിക്കയുടെ വിരോധത്തിന്റെ ഫലമാണ്. യുഎസിനൊപ്പം എത്തിച്ചേരുകയെന്ന ലക്ഷ്യത്തിലേക്ക് ഉത്തര കൊറിയ അടുത്തുകൊണ്ടിരിക്കുകയാണെന്നും റി വ്യക്തമാക്കി.

You might also like

Most Viewed