കാ​​​­​​​റ്റ​​​ലോ​​​­​​​ണി​​​­​​​യ​​​യു​​​­​​​ടെ­ സ്വ​​​യം​​​ ഭ​​​ര​​​ണം റ​​​ദ്ദാ​​​­​​​ക്കാ​​​ൻ മടി­ക്കി­ല്ല: സ്പാ​​​­​​​നി​​​ഷ് പ്ര​​​ധാ​​​­​​​ന​​​മ​​​ന്ത്രി­


മാഡ്രിഡ് : പ്രതീകാത്മകമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കാറ്റലോണിയയുടെ സ്വയം ഭരണം റദ്ദാക്കാനും മാഡ്രിഡിന്‍റെ നേരിട്ടുള്ള ഭരണം ഏർപ്പെടുത്താനും മടിക്കില്ലെന്നു സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ് മുന്നറിയിപ്പു നൽകി. ചൊവ്വാഴ്ച ബാഴ്സലോണയിൽ കറ്റാലൻ പാർലമെന്‍റിനെ അഭിസംബോധന ചെയ്ത വിഘടനവാദി നേതാവ് കാർലസ് പ്യൂജിമോണ്ടാണു സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. 

സ്പാനിഷ് കേന്ദ്രഭരണകൂടവുമായി ചർച്ച നടത്തുന്നതിനായി പ്രഖ്യാപനം നടപ്പിൽ വരുത്തുന്നത് നീട്ടിവയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെയിനിൽനിന്നു വേർപെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കാർലസിനോടു പ്രധാനമന്ത്രി രഹോയ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്നലെ രഹോയിയുടെ അധ്യക്ഷതയിൽ കാബിനറ്റ് യോഗം ചേർന്ന് അനന്തര നടപടികൾ ചർച്ച ചെയ്തു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ 155ാം വകുപ്പ് പ്രയോഗിച്ച് കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കുമെന്നു നേരത്തെ തന്നെ സ്പെയിൻ മുന്നറിയിപ്പു നൽകിയിരുന്നു.

സ്പാനിഷ് ഭരണഘടന മാനിക്കണമെന്നു യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. വിഘടനവാദികൾ സർക്കാരുണ്ടാക്കിയാൽ പിന്തുണയ്ക്കില്ലെന്നു ജർമനിയും ഫ്രാൻസും വ്യക്തമാക്കി. 

സ്‌പെയിന്റെ സാന്പത്തിക ഉറവിടങ്ങളിലൊന്നായ കാറ്റലോണിയ വേർ‍പിരിഞ്ഞുപോകാനുളള ഹിതപരിശോധനാഫലം വന്നത്‌ 75 ലക്ഷം വരുന്ന ജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നത്തിലുപരി യൂറോപ്യൻ യൂണിയന്റെ സ്ഥിരതയെയും ബാധിക്കും. 

ഹിതപരിശോധന നിയമവിരുദ്ധമെന്ന സ്‌പെയിനിന്റെ നിലപാടിനെത്തുടർ‍ന്ന്‌ നല്ലൊരു സംഘം കറ്റാലൻ‍ നിവാസികളും വോട്ടെടുപ്പിൽ‍നിന്നു വിട്ടുനിന്നിരുന്നു.

You might also like

Most Viewed