ഐ.എസി­ന്റെ­ തെ­ക്കനേ­ഷ്യാ­ തലവൻ‍ ഹാ­പ്പി­ലോൺ ഏറ്റു­മു­ട്ടലിൽ‍ കൊ­ല്ലപ്പെ­ട്ടു­


 മനില : ആഗോള  ഭീകരസംഘടനയായ ഇസ്ലാമിക് േസ്റ്ററ്റിന്റെ തെക്കനേഷ്യാ തലവനായ‍ ഇസ്നിലോൺ ഹാപ്പിലോണി (51)നെ ഏറ്റുമുട്ടലിൽ‍ വധിച്ചെന്ന് ഫിലിപ്പീൻസിലെ പ്രതിരോധ സെക്രട്ടറി ഡൽ‍ഫിൻ‍ ലോറൻസാന അറിയിച്ചു. ഐ.എസ് അനുകൂല സംഘടനയായ അബു സയ്യാഫിന്റെ നേതാവായിരുന്ന ഹാപ്പിലോൺ.

അമേരിക്ക കൊടുംഭീകരനായ ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർ‍ക്ക് 50 ലക്ഷം ഡോളർ‍ ഇനാം പ്രഖ്യാപിച്ചിരുന്നു. ഐ.എസ് തെക്കനേഷ്യയുടെ തലസ്ഥാനമാക്കാൻ‍ ശ്രമിക്കുന്ന മരാവിയിൽ‍ നടന്ന ഏറ്റുമുട്ടലിലാണ് ഹാപ്പിലോൺ വധിക്കപ്പെട്ടത്. മറ്റൊരു നേതാവ് ഒമർ‍ മൗതെയും വധിക്കപ്പെട്ടു. 

മരാവി കഴിഞ്ഞ മേയ് മുതൽ‍ ഇവരുടെ നിയന്ത്രണത്തിലാണ്. ഹാപ്പിലോണിനെ വധിച്ചതോടെ ഏതാനും ദിവസങ്ങൾ‍ക്കകം മരാവി തിരിച്ചു പിടിക്കാനാകുമെന്ന് ഫിലിപ്പീൻസ് പട്ടാളം പറഞ്ഞു. 2001−ൽ‍ മൂന്നു യു.എസ് പൗരന്മാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഉൾപ്പെടെ ഒട്ടേറെ അക്രമ സംഭവങ്ങളിൽ‍ ഉൾ‍പ്പെട്ടയാളാണ് വധിക്കപ്പെട്ട ഹാപിലോൺ.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed