ദക്ഷി­ണ ചൈ­നാ­ക്കടൽ തർ­ക്കം : മധ്യസ്ഥനാ­കാ­മെ­ന്ന് ട്രംപ്


ഹാനോയ് : ദക്ഷിണ ചൈനാക്കടൽ തർക്കം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. കടൽ മേഖലയിൽ ചൈനയ്ക്കൊപ്പം അവകാശം ഉന്നയിക്കുന്ന വിയറ്റ്നാമിൽ വെച്ചാണ് ട്രംപ് ഇതു പറഞ്ഞത്. വിയറ്റ്നാം പ്രസിഡണ്ട്് ട്രാൻ ദായ് ക്വാങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മധ്യസ്ഥനാകാനുള്ള സന്നദ്ധത ട്രംപ് അറിയിച്ചത്. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിൽ‍ വിയറ്റ്നാം, ഫിലിപ്പീൻസ്, തയ്‌വാൻ, മലേഷ്യ, ബ്രൂണയ് രാജ്യങ്ങളും അവകാശമുന്നയിക്കുന്നുണ്ട്. വർ‍ഷം മൂന്ന് ലക്ഷം കോടി ഡോളറിന്റെ ചരക്ക് ഈ കടലിലൂടെ കടന്നുപോകുന്നുണ്ട്. മധ്യസ്ഥതയോ സഹായമോ ആവശ്യമുണ്ടെങ്കിൽ‍ തന്നെ അറിയിക്കണമെന്നും താൻ നല്ല മധ്യസ്ഥനാണെന്നും ട്രാൻ ദായ് ക്വാങ്ങുമായുള്ള ചർ‍ച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. ദക്ഷിണ ചൈനാക്കടലിലെ തർ‍ക്കങ്ങൾ‍ സമാധാന ചർ‍ച്ചകളിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്ന് ക്വാങ് പറഞ്ഞു. 

ദക്ഷിണ ചൈനാക്കടൽ മൊത്തം തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. ഏഴ് കൃത്രിമ ദ്വീപുകൾ അവർ ഇവിടെ നിർമ്മിച്ചു. ചിലതിൽ റഡാറുകളും മിസൈലുകളും സ്ഥാപിച്ചിട്ടുണ്ട്. വിയറ്റ്നാമും ചില ഭാഗങ്ങൾ തങ്ങളുടേതാക്കിയിട്ടുണ്ട്. ഇടയ്ക്ക് തർക്കപ്രദേശത്ത് വിയറ്റ്നാം നടത്തിവന്നിരുന്ന എണ്ണപര്യവേക്ഷണത്തിനെതിരെ എതിർപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. തർക്കരാജ്യങ്ങളിൽ ഫിലിപ്പീൻസ് പ്രസിഡണ്ട് ഡുട്ടെർട്ടെ ചൈനയുമായി അടുപ്പത്തിലാണ്. ഇപ്പോൾ വിയറ്റ്നാമാണ് ചൈനയുടെ പ്രധാന എതിരാളി.

അതിനിടെ യു.എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായില്ലെന്ന പുടിന്‍റെ നിലപാട് അംഗീകരിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയ ഡോണൾഡ് ട്രംപ് മലക്കം മറിഞ്ഞു. റഷ്യൻ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് ഇന്‍റലിജൻസ് ഏജൻസിയെ പിന്തുണയ്ക്കുന്നതായി മനിലയ്ക്ക് തിരിക്കും മുന്പ് വിയറ്റ്നാം പ്രസിഡണ്ട് ട്രാൻ ദായ് ക്വാങ്ങിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ഇന്‍റലിജൻസ് ഏജൻസികളേക്കാൾ പുടിന്‍റെ വാക്കിനെ പ്രസിഡണ്ട് വിശ്വസിക്കുന്നുവെന്നത് മനസിലാക്കാൻ വിഷമമുള്ള കാര്യമാണെന്ന് മുൻ യു.എസ് ഇന്‍റലിജൻസ് ഡയറക്ടർ ജെയിംസ് ക്ലാപ്പർ പറഞ്ഞു. വിമർശനം രൂക്ഷമായ സാഹചര്യത്തിലാണു ട്രംപ് മലക്കം മറിഞ്ഞതെന്നാണ് റിപ്പോർട്ട്.

You might also like

Most Viewed