ലെ­ബനനി­ലേ­യ്ക്ക് മടങ്ങും : സാദ് ഹരീ­രി­


ബെയ്റൂട്ട് : സൗദി സന്ദർശനത്തിനിടെ അപ്രതീക്ഷിതമായി രാജിവെച്ച ലെബനൻ പ്രധാനമന്ത്രി സാദ് ഹരീരി തിരികെ രാജ്യത്തേക്ക് മടങ്ങുന്നു. താൻ തടങ്കലിൽ അല്ലെന്നും ലബനനിൽ തിരികെ എത്തുമെന്നും ഫ്യൂച്ചർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സാദ് ഹരീരി വ്യക്തമാക്കി. ചില ഭരണഘടനാ നടപടികൾ പൂർത്തിയാക്കേണ്ടി വരുന്നതിനാലാണ് യാത്ര വൈകുന്നതെന്നും ഉടൻ ലെബനനിൽ എത്തി ഔദ്യോഗികമായി താൻ പ്രധാനമന്ത്രി പദം രാജിവെയ്ക്കുമെന്നും സാദ് ഹരീരി പറഞ്ഞു.

നവംബർ നാലിനാണ് പശ്ചിമേഷ്യൻ രാജ്യങ്ങളെ ഞെട്ടിച്ച രാജിപ്രഖ്യാപനം ഹരീരിയുടെ ഭാഗത്തുനിന്നുണ്ടായത്. ഹരീരിയുടെ രാജി സ്വീകരിച്ചങ്കിലും അദ്ദേഹത്തെ വ്യക്തിപരമായി കാണുമെന്ന് ലെബനൻ പ്രസിഡണ്ട് മൈക്കിൾ ഓൺ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹരീരി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 

സാദ് ഹരീരിയുടെ പെട്ടെന്നുള്ള രാജിയെ തുടർ‍ന്ന് ലെബനൻ രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു. ഹരീരി നേതൃത്വം നൽ‍കുന്ന ഫ്യൂച്ചർ‍ മൂവ്മെന്‍റ് പാർ‍ട്ടി, പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ലെബനനിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

You might also like

Most Viewed