ആസി­യാൻ ഉച്ചകോ­ടി­ക്കി­ടെ­ മോ­ഡി­ - ട്രംപ് കൂ­ടി­ക്കാ­ഴ്ച


മനില : ഫിലിപ്പീൻസിലെ മനിലയിൽ‍ ആസിയാൻ (തെക്ക്-കിഴക്കേഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡണ്ട് ഡോണാൾ‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷവാനാണെന്ന് മോഡി കൂടിക്കാഴ്ചക്കിടെ പറഞ്ഞു. ഇന്ത്യ−-യു.എസ് ബന്ധം വളർന്നുകൊണ്ടിരിക്കുകയാണെന്നും ഏഷ്യയുടെയും മനുഷ്യകുലത്തിന്റേയും ഭാവി കാലത്തിന് വേണ്ടിയാണ് തങ്ങൾ‍ പ്രവർ‍ത്തിക്കുന്നതെന്നും മോഡി പറഞ്ഞു.

വികസനവും സഹകരണവും ഉൾ‍പ്പെടെ നിരവധി വിഷയങ്ങൾ‍ ഇരുവരും ചർ‍ച്ച ചെയ്തു. ഭീകരതയും സുരക്ഷാ പ്രശ്‌നങ്ങളും വാണിജ്യ വ്യാപാര ബന്ധങ്ങളും ഇന്തോ-−പസഫിക് മേഖലയിൽ‍ ചൈനയുടെ വർ‍ദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യവും ചർ‍ച്ചയിൽ‍ ഉയർ‍ന്ന് വന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിച്ച വിരുന്നിൽ‍ വെച്ച് ഇരുവരും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു. 

ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ അബെ, ഒാസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തും.

You might also like

Most Viewed