പ്രകോ­­­പനം തു­­­ടർ­­ന്നാൽ യു­­­ദ്ധം അനി­­­വാ­­­ര്യമാ­­­ണെ­­­ന്ന് ഉത്തര കൊ­­­റി­­­യ


പ്യോംഗ്യാംഗ് : അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തി പ്രകോപനം തുടർന്നാൽ യുദ്ധം അനിവാര്യമാണെന്ന് ഉത്തര കൊറിയ. യുദ്ധത്തിന് രാജ്യം ഇപ്പോഴും ഒരുക്കമാണ്.  കൊറിയൻ പെനിൻസുലയിൽ ഒരു ആണവ യുദ്ധം എപ്പോൾ സംഭവിക്കുമെന്ന് ഈ സാഹചര്യത്തിൽ പറയാൻ കഴിയില്ലെന്നും, വെല്ലുവിളികൾ കൂടിയാൽ അതുണ്ടാകുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

അമേരിക്കയുടെ മുതിർന്ന ഉദ്യോഗസ്ഥരും, സി.ഐ.എ ഡയറക്ടർ മൈക് പോംപിയോ ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന പ്രസ്താവനകൾ യുദ്ധത്തിന് തയ്യറാണെന്ന സൂചന നൽകുന്നതായി ഉത്തര കൊറിയ ആരോപിച്ചു.

സി.ഐ.എ ഡയറക്ടർ മൈക് പോംപിയോ കഴിഞ്ഞ ദിവസം ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെതിരെ പരാമർശം നടത്തിയിരുന്നു. ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ പരമോന്നത നേതൃത്വത്തെ അവഹേളിക്കുന്നതാണെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ബി1ബി സൂപ്പർസോണിക് ബോംബർ വിമാനം പറന്നുയർന്നിരുന്നു. നൂറുകണക്കിന് യുദ്ധ വിമാനങ്ങളാണ് ഇരു രാജ്യത്തിന്റെയും ഭാഗത്തു നിന്ന് പരിശീലനം നടത്തി വരുന്നത്.

You might also like

Most Viewed