ജോ­­­ർ‍­­ജ്ജ് രാ­­­ജകു­­­മാ­­­രന്റെ­­­ വി­­­വരങ്ങൾ‍ ഐ.എസിന് ചോ­­­ർ‍­­ത്തി­­­ നൽ­­കി­­­യയാൾ‍ പി­­­ടി­­­യി­­­ൽ‍


ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശിയുടെ വിവരങ്ങൾ ചോർത്തി നൽ‍കിയ ആൾ‍ക്കെതിരെ നടപടി. നാല് വയസ്സുകാരനായ പ്രിൻസ് ജോർജ്‍ജിന്റെ വിവരങ്ങൾ ടെലിഗ്രാം വഴിയാണ് ഇയാൾ കൈമാറിയത്. ഹുസ്‌നൈൻ റാഷിദ് എന്ന 31കാരനാണ് ഇത്തരത്തിൽ സന്ദേശമയച്ചത്. വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ ഭീകവാദ കുറ്റം ചുമത്തി. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിൽടണിന്റെയും മകനായ ജോർ‍ജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്‌കൂൾ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്. ഇതിന് മുന്‍പ്, ആഗോള ഭീകരസംഘടനയായ ഐ.എസിന്‍ ഹിറ്റ് ലിസ്റ്റിൽ ജോർജ് രാജകുമാരനെയും ഉൾ‍പ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ‍ പ്രചരിപ്പിച്ചിരുന്നു.

ഐ.എസിൽ‍ ചേരുന്നതിന് വേണ്ടി റാഷിദ് സിറിയയിലേക്കു കടക്കാനൊരുങ്ങും മുന്‍പ്  ഇക്കഴിഞ്ഞ നവംബർ‍ 22നാണ് ലങ്കാഷയറിൽ‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭീകരർ‍ക്ക് സന്ദേശങ്ങൾ‍ കൈമാറുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് റാഷിദെന്ന് അന്വേഷണവിഭാഗം പറയുന്നു. ആക്രമണത്തിനു മുന്നോടിയായി ഭീകരർ‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളുടെയും വിവരങ്ങൾ‍ ഇത്തരത്തിൽ‍ സന്ദേശങ്ങളിലൂടെയാണ് അറിയിക്കുന്നത്. യു.കെയിലെ എല്ലാ േസ്റ്റഡിയങ്ങളുടെയും വിവരങ്ങളും റാഷിദ് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റാഷിദിനെ ഡിസംബർ‍ 20 വരെ കസ്റ്റഡിയിൽ‍ റിമാൻഡ് ചെയ്തു.

അയയ്ക്കുന്ന സന്ദേശം ആർ‍ക്കും ചോർ‍ത്തി എടുക്കാൻ സാധിക്കാത്ത തരത്തിലുള്ള എൻ‍ക്രിപ്ക്ഷൻ സേവനമുള്ളതിനാലാണ് ഇവർ‍ ടെലിഗ്രാം തന്നെ തിരഞ്ഞെടുത്തത്. തോക്കേന്തിയ ഭീകരന്റെ നിഴൽ‍ ചിത്രത്തിനൊപ്പം ജോർ‍ജ് രാജകുമാരനെയും ചേർ‍ത്തുള്ള ഫോട്ടോ ആശങ്കയുളവാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ‘സ്‌കൂൾ‍ നേരത്തെ തുടങ്ങും’ എന്ന സന്ദേശവും ഒപ്പം സ്‌കൂളിന്റെ വിലാസവും സന്ദേശത്തിൽ‍ ചേർ‍ത്തിട്ടുണ്ട്. രാജകുടുംബത്തെപ്പോലും വെറുതെവിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ടായിരുന്നു.

You might also like

Most Viewed