വിവാദനായിക ക്രിസ്റ്റിൻ കീലർ അന്തരിച്ചു


ലണ്ടൻ : ശീതയുദ്ധകാലത്ത് ബ്രിട്ടനെ നടുക്കിയ ക്രിസ്റ്റിൻ കീലർ (75) ആരവങ്ങളില്ലാതെ ലോകത്തോട് വിടവാങ്ങി. തെക്കൻ ഇംഗ്ലണ്ടിലെ ഫാൺബറോയിലെ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് മകൻ സെയ്മൊർ പ്ലാറ്റ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി എന്ന രോഗം മൂലം ദീർഘനാളായി അവശയായിരുന്നുവെന്നാണ് പ്ലാറ്റിന്റെ കുറിപ്പ്. ബ്രിട്ടന്റെ രഹസ്യങ്ങൾ റഷ്യയിലെത്തിച്ച ‘പ്രഫ്യൂമോ’ ചാരവൃത്തിക്കേസിലെ മാദകറാണി, അവസാനകാലത്ത് തീർത്തും ദരിദ്രയായിരുന്നു. 

You might also like

Most Viewed