ജ​റു​­​­​­​സ​ല​മി​­​­​­​നെ­­­ ഇ​സ്രേ​­​­​­​ലി​­​­​­​ന്‍റെ­­­ ത​ല​സ്ഥാ​­​­​­​ന​മാ​­​­​­​യി­­­ യു​­​­​­​.എ​സ് അം​ഗീ​­​­​­​ക​രി​­​­​­​ച്ചു­­­


വാഷിംഗ്ടൺ : ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അംഗീകരിച്ചു. വൈറ്റ് ഹൗസിലെ നയതന്ത്ര മുറിയിൽ നിന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഇതു സംബന്ധിച്ചു പ്രസ്താവന നടത്തി. എംബസി ടെൽ അവീവിൽ ‍‍‍‍നിന്ന് ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള തീരുമാനത്തിനും ട്രംപ് അനുമതി നൽ‍കി. തീരുമാനത്തെ ഇസ്രായേൽ സ്വാഗതം ചെയ്തപ്പോൾ പലസ്തീൻ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. അറബ് ലോകത്തിന്റെയും വിവിധ രാജ്യങ്ങളുടെയും പ്രതിഷേധം മുഖവിലക്കെടുക്കാതെയാണ് ട്രംപ് തീരുമാനം കൈക്കൊണ്ടത്. 

തന്റെ മുൻഗാമികൾ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ജറൂസലേം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും പ്രാവർത്തികമാക്കിയില്ല. ഇസ്രായേൽ ഒരു പരമാധികാര രാജ്യമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം കൈകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ടെൽ അവീവിൽ പ്രവർത്തിക്കുന്ന അമേരിക്കൻ എംബസി ജറൂസലേമിലേക്ക് മാറ്റുന്നതിനും ട്രംപ് അംഗീകാരം നൽ‍കി. എന്നാൽ എംബസി ഓഫീസ് മാറ്റുന്നതിന് വർഷങ്ങൾ വേണ്ടിവന്നേക്കും. നിലവിൽ പല സുപ്രധാന സ്ഥാപനങ്ങളും പ്രവർ‍ത്തിക്കുന്നത് ജറൂസലേമിലാണെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രായേൽ പലസ്തീൻ സമാധാനത്തിനായി എന്ത് കാര്യവും ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

തീരുമാനത്തെ സ്വാഗതം ചെയ്ത ഇസ്രായേൽ തീരുമാനം ചരിത്ര പ്രധാന്യമുള്ളതാണെന്നും വിലയിരുത്തി. വീണ്ടുവിചാരമില്ലാത്ത തീരുമാനമാനമാണ് ട്രംപ് കൈക്കൊണ്ടതെന്നായിരുന്നു പലസ്തീനിന്റെ പ്രതികരണം. അതേസമയം അമേരിക്കയുടെ പാത പിന്തുടരാൻ തങ്ങളില്ലെന്നു ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ. മധ്യ കിഴക്കൻ ഏഷ്യയിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ തീരുമാനം വഴിവയ്ക്കൂ എന്നാണു ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തലസ്ഥാനമായി കരുതുന്ന ജറുസലമിന്റെ അവകാശത്തെക്കുറിച്ചുള്ള തർക്കം ചർച്ചയിലൂടെ മാത്രമാണു പരിഹരിക്കേണ്ടത്. വിശുദ്ധനാടിന്റെ അവകാശം ഇരുകൂട്ടരും പങ്കിട്ട് അനുഭവിക്കണമെങ്കിൽ അങ്ങനെയുമാകാം. എന്തായാലും ബ്രിട്ടന്റെ എംബസി ടെൽ അവീവിൽനിന്നു ജറുസലമിലേക്ക് മാറ്റാൻ ഉദ്ദേശ്യമില്ലെന്നും ബോറിസ് വ്യക്തമാക്കി. 

You might also like

Most Viewed