എച്ച് 1 ബി­ വി­സയിൽ എത്തി­യവരെ­ തിരിച്ചയക്കില്ലെന്ന് അമേരിക്ക


വാഷിങ്ടൺ : എച്ച്1 ബി താത്കാലിക വിസയിൽ അമേരിക്കയിൽ എത്തിയവരെ തത്കാലം തിരിച്ചയക്കില്ലെന്ന് ട്രംപ് ഭരണകൂടം. അമേരിക്കയുടെ ഈ തീരുമാനം ഇന്ത്യൻ ഐടി ഉദ്യോഗസ്ഥർക്ക് ആശ്വസകരമായിരിക്കുകയാണ്. എച്ച് 1 ബി താത്കാലിക വിസാ നിയമം കർശനമാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായും ഇതിന്റെ ഭാഗമായി 7.50 ലക്ഷം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും ആശങ്ക ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്ന യൂഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവ്വീസ് (യുഎസ് സിഐഎസ്) വ്യക്തമാക്കിയത്.

എച്ച് 1 ബി വിസയിൽ അമേരിക്കയിലെത്തിയവരെ സ്വന്തം നാട്ടിലേക്ക് തിരികെ പോകാൻ നിർബന്ധിതരാക്കുന്ന ഒരു നിയന്ത്രണവും പരിഗണിക്കുന്നില്ലെന്ന് യുഎസ്് സിഐഎസ് വ്യക്തമാക്കി.

ഇതോടെ എച്ച് 1 ബി വിസയുടെ കാലാവധി നീട്ടിക്കിട്ടുന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റം വരില്ലെന്ന് വ്യക്തമായി. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഐ.ടി ജീവനക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എച്ച് 1 ബി പോലുള്ള താത്കാലിക വിസകളാണ്.

You might also like

Most Viewed