ഉത്തര-ദക്ഷി­ണ കൊ­റി­യ പ്രശ്നങ്ങൾ‍ ഉഭയകക്ഷി­ ചർ‍­ച്ചകളി­ലൂ­ടെ­ പരി­ഹരി­ക്കാൻ തീ­രു­മാ­നം


സോൾ : ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള പ്രശന്ങ്ങൾ‍ ഉഭയകക്ഷിചർ‍ച്ചകളിലൂടെ പരിഹരിക്കാൻ തീരുമാനമായി. ഈ വർ‍ഷം ‍ ദക്ഷിണ കൊറിയയിൽ‍ നടക്കുന്ന ശീത ഒളിന്പിക്സിലേക്ക് ടീമിനെ അയക്കുമെന്ന് ഉത്തരകൊറിയയും അറിയിച്ചു. ഇതിനായി ഉത്തരകൊറിയയ്ക്കെതിരെ യു.എൻ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പ്രകാരമുള്ള നടപടികൾ ദക്ഷിണകൊറിയ തൽക്കാലത്തേക്കു നിർത്തിവയ്ക്കും. 2015ൽ വിച്ഛേദിച്ച മിലിട്ടറി ഹോട്ട്‌ലൈൻ പുനഃസ്ഥാപിക്കും. 

രണ്ടു വർ‍ഷത്തിനിടെ ഇരു രാജ്യങ്ങൾ‍ക്കുമിടയിൽ‍ നടന്ന ആദ്യ ഉന്നത തലയോഗത്തിലായിരുന്നു നിർ‍ണായക തീരുമാനങ്ങൾ‍.

കൊറിയകൾക്കിടയിലെ സൈനീകൃത മേഖലയിലുള്ള പാൻമുൻജോം സമാധാനഗ്രാമത്തിലായിരുന്നു ചർച്ച. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ‍നിന്നുള്ള അഞ്ചംഗ ദൗത്യസംഘം വാഹനവ്യൂഹത്തിന്റെ അകന്പടിയോടെയാണ് സൗഹൃദസംഭാഷത്തിന്‌ എത്തിയത്‌. യൂണിഫിക്കേഷൻ‍ മന്ത്രി ചോ മയോങ്‌ ഗോന്റെ നേതൃത്വത്തിലുള്ള സംഘത്തെ സമാധാനകാംക്ഷികൾ‍ ബാനറുകൾ‍ കാട്ടി വരവേറ്റു. ഉത്തരകൊറിയയിൽ‍നിന്നു റി സോൺ ഗ്വോൻ നയിക്കുന്ന മറ്റൊരു സംഘവും ഇവിടേക്കു തിരിക്കുന്നതിന്റെ ദൃശ്യങ്ങൾ‍ പുറത്തുവന്നു. ദക്ഷിണകൊറിയൻ ഭാഗത്തെ സമാധാന വസതിയിൽ‍ ചോയും റീയും ഹസ്‌തദാനം നടത്തി. കൊറിയകളുടെ
ഏകീകരണത്തിനായി ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന വകുപ്പുകളിലെ അഞ്ചംഗ ഉദ്യോഗസ്ഥർവീതം പങ്കെടുത്തു. ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേയ്ക്കും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനും തത്സമയം കാണാൻ അവസരമൊരുക്കിയായിരുന്നു ചർ‍ച്ച.

ദക്ഷിണകൊറിയയിലെ പ്യോങ്‌ചാങ്ങിൽ‍ അടുത്ത മാസം നടക്കുന്ന ഗെയിംസിനായി പ്രത്യേകസംഘത്തെ അയയ്‌ക്കുമെന്ന്‌ പുതുവർ‍ഷാഘോഷ പ്രസംഗത്തിൽ‍ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ്‌ ഇരുപക്ഷത്തും മഞ്ഞുരുകിത്തുടങ്ങിയത്‌. ഇതിനു പിന്നാലെ ഉന്നതതല ചർ‍ച്ചയ്‌ക്കുള്ള സന്നദ്ധത സോൾ‍ അറിയിച്ചു.

You might also like

Most Viewed