അമേ­രി­ക്കയു­മാ­യു­ള്ള സൈ​​​­​​​നി​​​­​​​ക, ഇ​​​ന്‍റ​​​ലി​​​­​​​ജ​​​ൻ​​​­സ് സ​​​ഹ​​​ക​​​ര​​​ണം പാ​​​­​​​കി­സ്ഥാൻ നി­ർ­ത്തു­ന്നു­


വാഷിംഗ്ടൺ : അമേരിക്ക തങ്ങൾക്കുള്ള സാന്പത്തിക സഹായം നിർത്തിയതിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള സൈനിക, ഇന്‍റലിജൻസ് സഹകരണം അവസാനിപ്പിക്കാൻ പാകിസ്ഥാൻ തീരുമാനമെടുക്കുന്നു. പാക് പ്രതിരോധമന്ത്രി ദസ്തഗിർ ഖാനെ ഉദ്ധരിച്ച് ഡോൺ ദിനപത്രമാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാൻ യുദ്ധത്തിലെ പരാജയത്തിന്‍റെ പേരിൽ അമേരിക്ക പാകിസ്ഥാനെ ബലിയാടാക്കുകയാണെന്നു മന്ത്രി ആരോപിച്ചതായും പത്രം തുടർന്ന് പറയുന്നു.എന്നാൽ സൈനിക, ഇന്‍റലിജൻസ് സഹകരണം അവസാനിപ്പിച്ചതു സംബന്ധിച്ചു തങ്ങൾക്ക് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പാകിസ്ഥാനിലെ അമേരിക്കൻ എംബസി വ്യക്തമാക്കി. 

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ‍ പാകിസ്ഥാനുമായി കൈകോർ‍ക്കാൻ മുൻ ധാരണകളില്ലാതെ അമേരിക്ക തയ്യാറാണെന്നും പാകിസ്ഥാനുമായി ഭാവിയിലും സഹകരണമാണ് ആഗ്രഹിക്കുന്നതെന്നും എംബസി വ്യക്തമാക്കി.

ഭീകരർ‍ക്ക് പാകിസ്ഥാൻ സുരക്ഷിത താവളമൊരുക്കിയെന്ന യു.എസ് പ്രസിഡണ്ട് ഡോണൾ‍ഡ് ട്രംപിന്റെ വിമർ‍ശനത്തിനു പിന്നാലെ 115 കോടി ഡോളറിന്റെ (ഏകദേശം 7,290 കോടി രൂപ)സൈനികസഹായവും ആയുധങ്ങൾ‍ നൽ‍കുന്ന നടപടികളും അമേരിക്ക മരവിപ്പിച്ചിരുന്നു. 

താലിബാൻ, ഹഖാനി ശൃംഖലകൾക്ക് എതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ സന്നദ്ധമാവണം. സാന്പത്തിക സഹായം തടഞ്ഞുവയ്ക്കുക മാത്രമാണു ചെയ്തതെന്നും എന്നത്തേക്കുമായി നിർത്തുകയല്ലെന്നും അമേരിക്ക പറഞ്ഞു. 200 കോടി ഡോളറിന്‍റെ സഹായമാണ് അമേരിക്ക മരവിപ്പിച്ചത്. തങ്ങളിൽ നിന്നു സഹായം കൈപ്പറ്റിയശേഷം ഭീകരർക്കു സുരക്ഷിത താവളം ഒരുക്കി പാകിസ്ഥാൻ ചതിക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ ഈ ആരോപണം പാകിസ്ഥാൻ തള്ളി.

You might also like

Most Viewed