ഇന്ത്യയും ഒമാ­നും എട്ട് കരാ­റു­കളിൽ ഒപ്പ് വെ­ച്ചു­


മസ്ക്കറ്റ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർ‍ശനത്തോടെ ഇന്ത്യ -ഒമാൻ സഹകരണം കൂടുതൽ മേഖലകളിലേക്ക്. ഒമാനുമായും ഇന്ത്യ എട്ട് സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു. ടൂറിസം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലെ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. ഇന്നലെ മസ്ക്കറ്റ് റോയൽ വിമാനത്താവളത്തിൽ എത്തിയ മോദിയെ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്്മുദിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. 

ഒമാനിലെ സുൽത്താൻ ഖാബൂസ് േസ്റ്റഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്തു. ഒമാന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇവിടെയുള്ള ഇന്ത്യക്കാർ വലിയ സംഭാവനയാണ് നൽകുന്നത്. ഇന്ത്യയുടെ ചെറുപതിപ്പാണ് ഒമാനിൽ കാണാൻ കഴിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം മോദിയുടെ പ്രസംഗം കേൾക്കുന്നതിന് പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയില്ല. പൊതുപരിപാടിക്കു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലും വന്നതു പതിമൂവായിരത്തോളം പേർ മാത്രമാണ്.

You might also like

Most Viewed