രാ­ജ്യാ­ന്തര ബഹി­രാ­കാ­ശ നി­ലയം സ്വകാ­ര്യവൽ‍­ക്കരി­ക്കു­ന്നു­


രാജ്യാന്തര ബഹിരാകാശ നിലയം(ഐ.എസ്‌.എസ്)‌ത്തെ സ്വകാര്യവൽ‍ക്കരിക്കാനുള്ള തീരുമാനവുമായി അമേരിക്കയിലെ ഡോണൾ‍ഡ്‌ ട്രംപ്‌ ഭരണകൂടം.  ബഹിരാകാശ നിലയത്തെ വാണിജ്യ സ്ഥാപനമായി മാറ്റാനാണു പുതിയ പദ്ധതിയെന്ന്‌ നാസ പുറത്തുവിട്ട രേഖകളെ ഉദ്ധരിച്ച്‌ വാഷിംഗ്ടൺ  പോസ്റ്റ്‌ റിപ്പോർ‍ട്ട്‌ ചെയ്‌തു. 

2024നു ശേഷം േസ്റ്റഷനുവേണ്ടി പണം മുടക്കേണ്ടെന്നാണ് ആലോചന. ബഹിരാകാശത്ത് ഗവേഷണപ്രവർത്തനങ്ങൾ നടത്താനാണ് േസ്റ്റഷൻ സ്ഥാപിച്ചിരിക്കുന്നത്. റഷ്യയടക്കം മറ്റു നാലു പങ്കാളികൾക്കൂടിയുണ്ട്. രണ്ടായി വിഭജിച്ചിരിക്കുന്ന േസ്റ്റഷന്‍റെ ഒരു ഭാഗത്തിന് റഷ്യൻ ഓർബിറ്റൽ സെഗ്‌മെന്‍റ് എന്നാണു പേര്. അേമരിക്കൻ ഓർബിറ്റൽ സെഗ്‌മെന്‍റ് എന്ന രണ്ടാം ഭാഗം മറ്റു പല രാജ്യങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് സ്വകാര്യവൽക്കരിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.  

ഇതുവരെ 10,000 കോടി ഡോളർ സ്പേസ് േസ്റ്റഷനായി അമേരിക്ക ചെലവഴിച്ചിട്ടുണ്ട്. അതുകൊണ്ട് സ്വകാര്യവത്കരണത്തിന് പ്രതിപക്ഷത്തു നിന്ന് ശക്തമായ എതിർപ്പു നേരിടേണ്ടി വരും. േസ്റ്റഷനിലേക്ക് ആളെ അയയ്ക്കാനുള്ള സ്പേസ് ഷട്ടിൽ പദ്ധതി നാസ നേരത്തേ ഉപേക്ഷിച്ചിരുന്നു. റഷ്യയെയും സ്വകാര്യകന്പനികളെയുമാണ് ഇതിനായി ഇപ്പോൾ ആശ്രയിക്കുന്നത്.

ഐ.എസ്‌.എസിനായി ഇനി പണം ചെലവാക്കേണ്ടതില്ലെന്ന നിലപാടിനെത്തുടർ‍ന്നാണു പുതിയ തീരുമാനം. ഇതോടെ സർ‍ക്കാർ‍ ബഹിരാകാശ നിലയത്തിനു നൽ‍കുന്ന നേരിട്ടുള്ള പിന്തുണ നിർ‍ത്തലാക്കും. അടുത്ത ഏഴു വർ‍ഷത്തേക്കു കൂടി ധനസഹായം തുടരുമെന്ന്‌ രേഖകളിൽ‍ പറയുന്നു.

You might also like

Most Viewed