ലണ്ടനിൽ വി­മാ­ന കന്പനി­യെ­ പറ്റി­ച്ച മല്യയ്ക്ക് 577 കോ­ടി­ പി­ഴ


ലണ്ടൻ : ഇന്ത്യയിൽ‍ സാന്പത്തിക തട്ടിപ്പ് കേസിൽ‍ നിയമ നടപടി നേരിടുന്ന വിവാദ മദ്യ വ്യവസായിയായ വിജയ് മല്യ ഒളിച്ചു കഴിയുന്ന ബ്രിട്ടനിലും സാന്പത്തിക തട്ടിപ്പ് നടത്തി. വിമാനം വാങ്ങിയ വകയിൽ‍ സിംഗപ്പൂർ‍ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ബി.ഒ.സി ഏവിയേഷനും വിജയ് മല്യയുടെ കിംഗ് ഫിഷറും തമ്മിലുളള കേസിലാണ് വിധി വന്നത്. 

90 മില്യൺ ഡോളർ‍ പിഴയൊടുക്കാനാണ് ലണ്ടനിലെ ഹൈക്കോടതി വിധിച്ചത്. ഏതാണ്ട് 578.39 കോടി ഇന്ത്യൻ രൂപയാണിത്.  9000 കോടി രൂപയുടെ സാന്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയിൽ‍ പിടിയിലാവാതിരിക്കാൻ‍ ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യയ്ക്ക് എതിരെ മാർ‍ച്ച് 16ന് വിചാരണ നടക്കാനിരിക്കെയാണ് പുതിയ കേസിൽ‍ വിധി വന്നിരിക്കുന്നത്.

സിംഗപ്പൂർ‍ ആസ്ഥാനമായ ബി.ഒ.സി ഏവിയേഷനുമായി നാല് വിമാനങ്ങളുടെ കരാറാണ് കിംഗ് ഫിഷർ എയർ‍ലൈൻസ് ഒപ്പുവെച്ചത്. ഇതിൽ‍ മൂന്ന് വിമാനങ്ങൾ‍ വാങ്ങിയെങ്കിലും  കിംഗ് ഫിഷർ കന്പനി പണം നൽ‍കിയില്ല. ഇതോടെ നാലാമത്തെ വിമാനം നൽ‍കാതെ ബി.ഒ.സി കരാറിൽ‍ നിന്ന് പിൻവാങ്ങി.

മല്യ നൽകിയ സെക്യൂരിറ്റി തുക കടം വീട്ടാൻ പര്യാപ്തമായിരുന്നില്ല. മാത്രമല്ല, കന്പനിയുടെ കൈമാറിയ വിമാനങ്ങളെ കിംഗ് ഫിഷർ എയർലൈൻസിന്റെയും യുണൈറ്റഡ് ബ്രീവറസീസിന്റെയും പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെയാണ് ബി.ഒ.സി കോടതിയെ സമീപിച്ചത്. കോടതി വിധിയെ കുറിച്ച് കിംഗ് ഫിഷർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്ത കേസിൽ മല്യയെ ലണ്ടനിലെ കോടതി അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യതയാണ് മല്യയ്ക്കുള്ളത്. കടം തിരിച്ചടയ്ക്കാതെ 2016 മാർച്ചിൽ ലണ്ടനിലേക്കു കടക്കുകയായിരുന്നു മല്യ. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ പ്രകാരം മല്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ ഏപ്രിൽ രണ്ടിന് കോടതി അന്തിമവാദം കേൾക്കും.

You might also like

Most Viewed