അബൂ­­­ബക്കർ അൽ ബാ­­­ഗ്ദാ­­­ദി­­­ക്ക് വ്യോ­­­മാ­­­ക്രമണത്തിൽ പരി­­­ക്കേ­­­റ്റി­­­രു­­­ന്നതാ­­­യി­­­ റി­­­പ്പോ­­­ർ­­ട്ട്


ഡമാസ്്ക്കസ് : ഒളിവിലിരുന്ന് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് േസ്റ്ററ്റിന്‍റെ നിയന്ത്രിച്ചിരുന്ന അബൂബക്കർ അൽ ബാഗ്ദാദിക്ക് വ്യോമാക്രമണത്തിൽ പരിക്കേറ്റിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മേയിൽ സിറിയയിലെ റാഖയിൽ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റത്. ബാഗ്ദാദി ഇപ്പോഴും ജീവനോടെയുണ്ടെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

മിസൈലുകൾ റാഖയിൽ‍ പതിച്ചപ്പോൾ ബാഗ്ദാദി അവിടെ ഉണ്ടായിരുന്നുവെന്നതിന്റെ വിശ്വസനീയമായ വിവരം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചിട്ടുണ്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഐ.എസ് ഭീകരർ തടവിലാക്കിയിരുന്നവരാണ് ബാഗ്ദാദിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതെന്നാണ് വിവരം. വടക്കൻ സിറിയയിലെ അഭയാർത്ഥികളും അമേരിക്കയ്ക്ക് ബാഗ്ദാദിയെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അതേസമയം, ആരുടെ ആക്രമണത്തിലാണ് ബാഗ്ദാദിക്ക് പരിക്കേറ്റതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

എന്നാൽ തങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ ബാഗ്ദാദി കൊല്ലപ്പെടുകയോ പരുക്കേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നു റഷ്യ വെളിപ്പെടുത്തിയ നാളുകളോടു ചേർന്നാണു പരുക്കേറ്റതെന്ന വിവരമാണു പുറത്തുവരുന്നത്. മേയ് 28നു നടത്തിയ വ്യോമാക്രമണത്തിൽ ബാദ്ഗാദി കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദമാണ് റഷ്യ നടത്തിയത്. എന്നാൽ ബാഗ്ദാദി കൊല്ലപ്പെട്ടെന്നു പല തവണ വ്യാജ വാർത്ത വന്നതിനാൽ റഷ്യയുടെ വാദങ്ങൾക്കു കാര്യമായ പിന്തുണ ലഭിച്ചില്ല. മാത്രമല്ല, വ്യക്തമായ തെളിവു നൽകാൻ റഷ്യയ്ക്കു കഴിഞ്ഞിരുന്നുമില്ല.

അതീവ ഗുരുതര പരുക്കുകൾ അല്ലെങ്കിലും സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബാഗ്ദാദിക്കു കഴിഞ്ഞില്ല. ആ സമയമാണ് ഇറാഖ് നഗരമായ മൊസൂളിനെ സൈന്യം ഐ.എസിൽനിന്നു അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയോടെ മോചിപ്പിച്ചത്.

You might also like

Most Viewed