പ്രക്ഷോ­ഭകർ‍ കാ­റ്റലോ­ണി­യൻ‍ സ്വാ­തന്ത്ര്യ സമരം വീ­ണ്ടും ശക്തമാ­ക്കി­


കാറ്റലോണിയ : പ്രക്ഷോഭകർ‍ കാറ്റലോണിയൻ സ്വാതന്ത്ര്യ സമരം വീണ്ടും ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭ സംഗമത്തിൽ‍ അരലക്ഷം പേർ‍ പങ്കെടുത്തു. റിപ്പബ്ലിക്കിന് വേണ്ടി പ്രവർത്തിക്കാനും വിഭജന നീക്കവുമായി മുന്നോട്ടുപോകാനും വിഘടനവാദികളോട് പ്രക്ഷോഭകർ‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പതിനായിരങ്ങൾ‍ അണിനിരന്ന പടുകൂറ്റൻ പ്രകടനമാണ് കാറ്റലോണിയൻ തലസ്ഥാനമായ ബാഴ്സലോണയിൽ‍ നടന്നത്. പുതിയ നേതാവിനെ തിരഞ്ഞെടുത്ത് കറ്റാലൻ റിപ്പബ്ലിക്കിന് വേണ്ടി പ്രവർത്തിക്കാനും പ്രക്ഷോഭം ശക്തമാക്കാനും സമരക്കാർ‍ നേതാക്കളോടാവശ്യപ്പെട്ടു. ബാനറുകളും പ്ലക്കാർ‍ഡുകളുമായി തെരുവിലിറങ്ങിയ പ്രക്ഷോഭകർ‍ സ്പെയിൻ സർ‍ക്കാറിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളും മുഴക്കി.

അരലക്ഷത്തിലധികം പേർ‍ അണിനിരന്ന പ്രകടനം അക്ഷരാർ‍ത്ഥത്തിൽ‍ നഗരത്തെ മഞ്ഞക്കടലാക്കി. തടവിൽ‍ കഴിയുന്ന വിമത നേതാക്കളെ അടിയന്തരമായി മോചിപ്പിക്കണമെന്നും കള്ളക്കേസുകൾ‍ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട പ്രക്ഷോഭകർ‍ പുതിയ റീജിയൻ പ്രസിഡണ്ടിനായി സ്വതന്ത്ര തിരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്നും ആവശ്യപ്പെട്ടു.

ജയിലിൽ‍ കഴിയുന്ന വിമത നേതാവ് ജൊഡി സാഞ്ചസിനെ ജയിൽ വിടാൻ അനുവദിക്കില്ലെന്ന് സ്പെയിൻ സുപ്രീംകോടതി വിധിച്ചതിനെ തുടർ‍ന്ന് കാറ്റലോണിയ റീജിയൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നേരത്തെ മാറ്റിവെച്ചിരുന്നു.

You might also like

Most Viewed