അടു­ത്ത തവണയും പ്രസി­ഡണ്ട് തി­രഞ്ഞെ­ടു­പ്പിൽ മത്സരി­ക്കു­മെ­ന്ന സൂ­ചന നൽ­കി­ ട്രംപ്


ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ അടുത്ത തവണയും താൻ മത്സരിക്കുമെന്ന സൂചന നൽകി ഡൊണൾഡ് ട്രംപ്. കഴിഞ്ഞ വർഷത്തെ വിജയ മുദ്രാവാക്യമായ മേയ്ക്ക് അമേരിക്ക ഗ്രേറ്റിന്റെ ചുവട് പിടിച്ച് പുതിയ ആപ്തവാക്യമായ ‘കീപ് അമേരിക്ക ഗ്രേറ്റും’ ട്രംപ് പുറത്തിറക്കി.

2020ൽ വീണ്ടും മത്സരിക്കുന്പോൾ അമേരിക്കയെ മഹത്തരമാക്കുക എന്ന പഴയ മുദ്രാവാക്യം ഉപയോഗിക്കില്ല. അമേരിക്കയെ മികവുറ്റതാക്കാൻ വേണ്ടിയുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. അമേരിക്ക എല്ലാ മേഖലയിലും തിരിച്ചു വന്നിരിക്കുന്നു. അത്ഭുതങ്ങളാണ് രാജ്യം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇനി ഇതെല്ലാംനഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് റാലിയെ  അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത തവണ ടെലിവിഷൻ താരം ഓപ്ര വിൻഫ്രിയുമായി മത്സരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അവരുടെ ദൗർബല്യങ്ങളെല്ലാം എനിക്കറിയാം. മത്സരിക്കുകയാണെങ്കിൽ ഓപ്രയ്ക്ക് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമായിരിക്കും തിരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ട്രംപ് പറഞ്ഞു.

You might also like

Most Viewed