ഇന്ത്യയു­മാ­യു­ള്ള പ്രശ്നങ്ങൾ ചർ­ച്ചയി­ലൂ­ടെ­ പരി­ഹരി­ക്കണമെ­ന്ന് പാക് സൈ­നി­ക മേ­ധാ­വി­


ന്യൂഡൽഹി : ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്്വ ആവശ്യപ്പെട്ടു. പാകിസ്ഥാൻ മിലിട്ടറി അക്കാദമിയിൽ നടന്ന പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമഗ്രവും അർത്ഥപൂർണവുമായ ചർച്ചകളിലൂടെ പരിഹാരം കാണമെന്നാണ് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഏതെങ്കിലും ഒരുഭാഗത്തേക്ക് ആനുകൂല്യം നൽകുന്ന രീതിയിലായിരിക്കരുത് ചർച്ചകളെന്നും മേഖലയുടെ സമാധാനം മുന്നിൽ കണ്ടുള്ളതാകണമെന്നും ഖമർ ബജ്്വ അഭിപ്രായപ്പെട്ടു. ചർച്ചകൾ നടത്താൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്. പക്ഷെ അത് പരസ്പര ബഹുമാനത്തോടെയും പരമാധികാരം മാനിച്ചുകൊണ്ടുമുള്ളവയായിരിക്കണമെന്നും ബജ്്വ പറഞ്ഞു. സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ ദൗർബല്യമായി കാണരുതെന്നും ഏത് തരത്തിലുമുള്ള ആക്രമണങ്ങളെ നേരിടാനും പാക് സൈന്യം സുസജ്ജമാണെന്നും ബജ്്വ കൂട്ടിച്ചേർത്തു.

You might also like

Most Viewed