സി­റി­യയിൽ നി­ന്ന് സൈ­ന്യത്തെ­ ഉടൻ പി­ൻ­വലി­ക്കും: യു­.എസ്


വാഷിംഗ്ടൺ : യു.എസ് സേന എത്രയും പെട്ടെന്ന് തിരികെ നാട്ടിലെത്തണമെന്നാണു പ്രസി‍‍‍‍ഡണ്ട് ഡോണൾഡ് ട്രംപിന്റെ നിലപാടെന്ന് മാധ്യമ സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. അതേസമയം സിറിയയിൽ തുടരുന്നതിന്റെ ആവശ്യകത യു.എസിനെ ബോധ്യപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നേരത്തെ പറഞ്ഞിരുന്നു. ആദ്യം മുതൽ തന്നെ ആക്രമണം നടത്തി തിരികെ പോരണമെന്നായിരുന്നു യു.എസിന്റെ നിലപാട്. എന്നാൽ തന്റെ പ്രത്യേക ആവശ്യപ്രകാരം അവർ യു.എസിൽ പങ്കെടുക്കുമെന്ന് മാക്രോൺ പറഞ്ഞു. 

വ്യോമാക്രമണം രാസായുധത്തിലേക്കു മാത്രമായി ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്ലാമിക് േസ്റ്ററിനെ പൂർണമായും ഇല്ലാതാക്കുകയും അവരുടെ തിരിച്ചുവരവ് തടയുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു.എസ് വ്യക്തമാക്കുന്നു. കൂടാതെ പ്രാദേശിക സഖ്യകക്ഷികൾ കൂടുതൽ സൈനിക, സാന്പത്തിക മേഖലകളിൽ കൂടുതൽ ഉത്തരവാദിത്തമേൽക്കണമെന്നും യു.എസ് പറഞ്ഞു. യു.എസ് സമയം വെള്ളിയാഴ്ചയാണ് സിറിയയിലെ രാസായുധ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഡോണൾഡ് ട്രംപ് ഉത്തരവിട്ടത്. ഇതിനുപിന്നാലെ യു.എസും സഖ്യരാഷ്ട്രങ്ങളും ശക്തമായ ആക്രമണവുമായി രംഗത്തെത്തി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറ്റു രാഷ്ട്രങ്ങളും പ്രസ്താവനകൾ നടത്തിയിരുന്നു. 

അതേസമയം. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ തീരുമാനം ഉടനുണ്ടാവുമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ നിക്കി ഹാലെ പറഞ്ഞു. രാസായുധ ഉപയോഗം പൂർണമായും നിർ‍ത്താൻ റഷ്യക്ക് താക്കീതു നൽകുകയാണു പുതിയ ഉപരോധങ്ങളിലൂടെ ലക്ഷ്യമിടുന്നത്. സിറിയയിലെ ആക്രമണം രാസായുധം ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പാണെന്നു പറഞ്ഞ നിക്കി, അസദിനെ പുറത്താക്കുക എന്നത് അമേരിക്കയുടെ ഉദ്ദേശ്യമല്ലെന്നും വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ ഇടപെട്ടു പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണുമെന്നാണു പ്രതീക്ഷയെന്നും ഹാലെ പറഞ്ഞു.

You might also like

Most Viewed