ലോ­ക ചരി­ത്രത്തി­ലെ­ ഏറ്റവും വലി­യ നരബലി­


ലിമ : ലോക ചരിത്രത്തിൽ ഏറ്റവുമധികം കുട്ടികളെ ബലി നൽകിയ സംഭവത്തെക്കുറിച്ചുള്ള തെളിവുകൾ ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചു. 140 കുട്ടികളെയും 200 ഇലാമ(ഒട്ടകത്തെപ്പോലെയുള്ള ഒരിനം വളർത്തുമൃഗം)കളെയും 550 വർഷം മുന്പ് ബലി നൽകിയതിന്റെ തെളിവുകളാണ് ഗവേഷകർ കണ്ടെത്തിയത്. നാഷണൽ ജ്യോഗ്രഫിക്കിന്റെ പര്യവേഷകനും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ട്രൂജിലോയിലെ ചരിത്ര ഗവേഷകനുമായ ഗബ്രിയേൽ പ്രിയെറ്റോയുടെയും ടുലൈൻ യൂണിവേഴ്സിറ്റിയിലെ ഭൗതിക നരവംശ ശാസ്ത്രജ്ഞൻ ജോൺ വെറാനോയുടെയും നേതൃത്വത്തിൽ ഒരു സംഘം ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.

വടക്കൻ പെറുവിലെ ലാ ലിബെർട്ടാഡ് എന്ന സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. 2011ൽ ആണ് ഗവേഷകർ ഉത്ഖനനം ആരംഭിച്ചത്. അഞ്ച് വർഷം കൊണ്ടാണ് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചന്ദ്രനെ ആരാധിക്കുന്ന ജനങ്ങളുടെ ചിമു നാഗരികത രൂപംകൊണ്ടത് ഇവിടെയാണ്. പസഫിക് സമുദ്രത്തിന് അഭിമുഖമായുള്ള ചെങ്കുത്തായ മലയ്ക്ക് മുകളിലാണ് ബലി നടന്നതെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. 

ആസ്ടെക്, മായൻ, ഇൻക സംസ്കൃതികളുമായി ബന്ധപ്പെട്ട് മനുഷ്യ ബലി നടന്നിട്ടുള്ളതായി പുരാവൃത്തങ്ങളിലൂടെയും ആധുനിക ശാസ്ത്ര ഗവേഷണങ്ങളിലൂടെയും കണ്ടെത്തിയിട്ടുള്ള കാര്യമാണ്. എന്നാൽ, ഇത്രയും വലിയ തോതിൽ കുട്ടികളെ കൂട്ടക്കുരുതി നടത്തിയ സംഭവം ലോക ചരിത്രത്തിൽ മറ്റെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് ഗവേഷകർ പറയുന്നു.

You might also like

Most Viewed