മുംബൈ­ ഭീ­കരാ­ക്രമണം : ചീ​​​​ഫ് പ്രോ­സി­ക്യൂ­ട്ടറെ­ മാ­റ്റി­


ഇസ്‌ലാമാബാദ് : 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിൽ പാകിസ്ഥാനിൽ നടക്കുന്ന കേസിലെ ചീഫ് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ചൗധരി അസറിനെ മാറ്റി. പാകിസ്ഥാനിലെ ഫെഡറൽ അന്വേഷണ ഏജൻസി(എഫ്ഐഎ)യുടെ സ്പെഷൽ പ്രോസിക്യൂട്ടർ എന്ന നിലയിൽ 2009 മുതൽ മുംബൈ ഭീകരാക്രമണക്കേസിൽ ഹാജരായത് അസർ ആയിരുന്നു. കേസിൽ പാക് സർക്കാരിന്‍റെ താൽപ്പര്യങ്ങളുമായി അസർ ഒത്തുപോകാത്തതാണ് അസറിനെ മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. മുംബൈ ഭീകരാക്രമണ കേസിൽനിന്നു മാറിനിൽക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബേനസീർ വധം അടക്കമുള്ള മറ്റ് കേസുകളുടെ ചുമതല എടുത്തുമാറ്റിയിട്ടില്ല.

മുംബൈ ഭീകരാക്രമണം നടന്ന് പത്ത് വർഷമായിട്ടും പാകിസ്ഥാനിലെ കേസ് എങ്ങുമെത്തിയിട്ടില്ല. ഭീകരവിരുദ്ധ കോടതി പ്രോസിക്യൂഷൻ സാക്ഷികളായ 70 പേരുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഇന്ത്യയിലുള്ള 24 സാക്ഷികളുടെ മൊഴികൂടി രേഖപ്പെടുത്താതെ തുടർനടപടികൾ ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

You might also like

Most Viewed