നൈ­ജീ­രി­യക്ക് ­മേ­ലു­ള്ള എല്ലാ­ വാ­ണി­ജ്യ നി­യന്ത്രണങ്ങളും എടു­ത്തു­കളയു­മെ­ന്ന് ട്രംപ്


വാഷിംഗ്ടൺ : നൈജീരിയക്ക് മേലുള്ള എല്ലാ വാണിജ്യ നിയന്ത്രണങ്ങളും എടുത്തുകളയുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കൂടാതെ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾക്കായി എല്ലാ വർഷവും ഒരു ബില്യൺ ഡോളറിന്റെ സാന്പത്തിക സഹായം നൽ‍കുമെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിലെത്തിയ നൈജീരിയൻ പ്രസിഡണ്ട് മുഹമ്മദ് ബുഹാരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. നൈജീരിയയും പശ്ചിമാഫ്രിക്കൻ രാജ്യങ്ങളും നേരിടുന്ന തീവ്രവാദ പ്രതിസന്ധിയും ദേശീയ സുരക്ഷയുമെല്ലാം  കൂടിക്കാഴ്ചയിൽ ചർ‍ച്ച ചെയ്തു. തീവ്രവാദത്തിനെതിരെ പോരാടാൻ അമേരിക്കയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത ട്രംപ് നൈജീരിയയുമായി നല്ല വ്യാപാര ബന്ധത്തിന് അമേരിക്ക മുതിരുന്നുവെന്നും വ്യക്തമാക്കി. മാത്രമല്ല പശ്ചിമാഫ്രിക്കൻ രാജ്യങ്ങൾക്ക് ഒരു ബില്യൺ ഡോളർ ധനസഹായം നൽ‍കുമെന്നും ട്രംപ് പറഞ്ഞു. ട്രംപ് അധികാരത്തിലെത്തിയ ശേഷം വൈറ്റ് ഹൗസിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യത്ത് നിന്നുള്ള പ്രസിഡണ്ടാണ് ബുഹാരി. അമേരിക്കയുടെ പിന്തുണക്ക് ബുഹാരി നന്ദി പറഞ്ഞു.

You might also like

Most Viewed