പാക് വംശജൻ സാ­ജിദ് ജാ­വിദ് ബ്രി­ട്ടീഷ് ആഭ്യന്തര സെ​​​­​​​ക്ര​​​ട്ട​​​റി​​​­​​​


ലണ്ടൻ : പ്രധാനമന്ത്രി തെരേസാ മേ പാകിസ്ഥാൻ വംശജനായ സാജിദ് ജാവിദിനെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. ജമൈക്കൻ കുടിയേറ്റക്കാരെ പുറത്താക്കുന്ന വിഷയത്തിൽ പാർലമെന്‍റ് സമിതിയോട് നുണ പറഞ്ഞതിന്‍റെ പേരിൽ മുൻ ആഭ്യന്തര സെക്രട്ടറി ആംബർ റെഡ്ഡിന് രാജിവച്ചൊഴിയേണ്ടി വന്ന സാഹചര്യത്തിലാണ് ജാവിദിന്‍റെ നിയമനം. 

തെക്കനേഷ്യൻ വംശജനായ ഒരാൾ ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. ജാവിദിന്‍റെ മാതാപിതാക്കൾ 1960ലാണ് ബ്രിട്ടനിൽ കുടിയേറിയത്. നാൽപത്തിയെട്ടുകാരനായ ജാവിദ് ബ്രോംസ്ഗ്രോവിൽനിന്നുള്ള കൺസർവേറ്റീസ് എം.പിയാണ്. മേയുടെ കാബിനറ്റിൽ ഹൗസിംസ്, ലോക്കൽ ഗവൺമെന്‍റ്, കമ്യൂണിറ്റീസ് സെക്രട്ടറിയായിരുന്നു. 

ജമൈക്കൻ വംശജരെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് തെരേസാ മേ കുടിയേറ്റ വംശജനായ ജാവിദിന് ഹോം സെക്രട്ടറി പദം നൽകിയതെന്നു പരക്കെ സംസാരമുണ്ട്.  എല്ലാവർക്കും അന്തസും ബഹുമാനവും ലഭിക്കുന്ന വിധത്തിൽ ബ്രിട്ടന്‍റെ കുടിയേറ്റ നയം പരിഷ്കരിക്കുമെന്ന് ജാവിദ് പറഞ്ഞു. വിസ നയം കർശനമാക്കിയ 1973നു മുന്പ് ബ്രിട്ടനിലെത്തിയ ജമൈക്കൻ വംശജരെ പുറത്താക്കുന്നതു സംബന്ധിച്ച വിൻഡ്റഷ് വിവാദമാണ് ആംബർ റഡ്ഡിന്‍റെ രാജിയിൽ കലാശിച്ചത്.

You might also like

Most Viewed