റഷ്യൻ പ്രതിപക്ഷനേതാവ് നാവൽനി ജയിലിൽ


മോ­­­സ്്ക്കോ­­­ : കഴി­ഞ്ഞ മെയ് അഞ്ചി­ന് റഷ്യൻ പ്രസി­ഡണ്ട് വ്‌ളാ­ഡി­മിർ പു­ടി­ന്റെ­ സ്ഥാ­നാ­രോ­ഹണത്തി­നെ­തി­രെ­ രാജ്യവ്യാ­പകമാ­യി­ പ്രക്ഷോ­ഭം സംഘടി­പ്പി­ച്ചതിന് പ്രതി­പക്ഷ നേ­താവ് അലെ­ക്സി­ നാ­വൽ­നി­ക്ക് 30 ദി­വസം ജയി­ൽ­ശി­ക്ഷ. 

മോ­സ്കോ­ കോ­ടതി­യാ­ണ്­ ശി­ക്ഷ വി­ധി­ച്ചി­രി­ക്കു­ന്നത്. നാ­വൽ­നി­ അടക്കം 1600ഓളം പ്രക്ഷോ­ഭകരെ­ പു­ടിൻ വി­രു­ദ്ധ പ്രക്ഷോ­ഭം നടത്തി­യതിന് അറസ്റ്റ് ചെ­യ്തി­രു­ന്നു­. പു­ടിൻ നാ­ലാ­മതും അധി­കാ­രത്തി­ലേ­റി­യതി­നെ­ തു­ടർ­ന്ന് 90ലേ­റെ­ പട്ടണങ്ങളിൽ നാ­വൽ­നി­ പ്രക്ഷോ­ഭത്തിന് ആഹ്വാ­നം ചെ­യ്തി­രു­ന്നു­. ‘പു­ടിൻ നമ്മു­ടെ­ സാ­റല്ല’ എന്ന മു­ദ്രാ­വാ­ക്യവു­മാ­യാണ് പു­ടി­ന്റെ­ ഏകാ­ധി­പത്യത്തി­നെ­തി­രെ­ എന്ന പേ­രിൽ പ്രതി­പക്ഷം രാ­ജ്യവ്യാ­പകമാ­യി­ പ്രതി­ഷേ­ധം സംഘടി­പ്പി­ച്ചത്. 

പ്രക്ഷോ­ഭത്തി­നി­ടെ­ സു­രക്ഷാ­പാ­ലകരു­ടെ­ നി­ർ­ദേ­ശങ്ങൾ അനു­സരി­ക്കാൻ നാ­വൽ­നി­ കൂ­ട്ടാ­ക്കി­യി­ല്ലെ­ന്ന പരാ­തി­യി­ലും അന്വേ­ഷണം തു­ടങ്ങി­യി­ട്ടു­ണ്ട്.  ഈ കു­റ്റം തെ­ളി­ഞ്ഞാൽ 15 ദി­വസം കൂ­ടി­ ജയി­ൽ­ശി­ക്ഷ അനു­ഭവി­ക്കേ­ണ്ടി­ വരും.

You might also like

Most Viewed