വൃ­ക്കരോ­ഗം : മെ­ലാ­നി­യയ്ക്ക് ശസ്ത്രക്രി­യ


വാ­ഷിംഗ്ടൺ : അമേ­രി­ക്കൻ പ്രസി­ഡണ്ട് ഡോ­ണൾ­ഡ് ട്രംപി­ന്‍റെ­ ഭാ­ര്യയും അമേ­രി­ക്കൻ പ്രഥമ വനി­തയു­മാ­യ മെ­ലാ­നി­യയ്ക്ക് വൃ­ക്ക സംബന്ധമാ­യ അസു­ഖത്തെ­ തുടർ­ന്ന് ശസ്ത്രക്രി­യ നടത്തി­. മെ­രി­ലാ­ൻ­ഡി­ലെ­ വാ­ൾ­ട്ടർ റീഡ് നാ­ഷണൽ മി­ലി­ട്ടറി­ മെ­ഡി­ക്കൽ സെ­ന്‍ററി­ലാണ് മെ­ലാ­നി­യയെ­ പ്രവേ­ശി­പ്പി­ച്ചി­രി­ക്കു­ന്നത്. നാൽ‍പ്പത്തെ­ട്ടു­കാ­രി­യാ­യ മെ­ലാ­നി­യയു­ടെ­ വൃ­ക്കയിൽ ഗു­രു­തരമല്ലാ­ത്ത മു­ഴ കണ്ടെ­ത്തി­യി­രു­ന്നു­. ഇതാണ് ശസ്ത്രക്രി­യയി­ലൂ­ടെ­ നീ­ക്കം ചെ­യ്തത്. ശസ്ത്രക്രി­യാ­ സമയത്ത് വൈ­റ്റ്ഹൗ­സി­ലാ­യി­രു­ന്ന ട്രംപ് തു­ടർ­ന്ന് ഭാ­ര്യയെ­ സന്ദർ­ശി­ച്ചു­. മെ­ലാ­നി­യ സു­ഖമാ­യി­ ഇരി­ക്കു­ന്നു­വെ­ന്നും രണ്ട് മൂ­ന്ന് ദി­വസങ്ങൾ­ക്കകം ആശു­പത്രി­ വി­ടു­മെ­ന്നും അദ്ദേ­ഹം അറി­യി­ച്ചു­.

You might also like

Most Viewed