ഗാ­സ ആക്രമണത്തിൽ‍ സ്വതന്ത്ര അന്വേ­ഷണം വേ­ണമെ­ന്ന് തെ­രേ­സ മേ­


ലണ്ടൻ : ഗാ­സ ആക്രണണത്തിൽ‍ സ്വതന്ത്ര അന്വേ­ഷണം വേ­ണമെ­ന്ന് ബ്രി­ട്ടീഷ് പ്രധാ­നമന്ത്രി­ തെ­രേ­സ മേ­ ആവശ്യപ്പെ­ട്ടു­. സംഭവം ജനാ­ധി­പത്യത്തെ­ പ്രതി­രോ­ധത്തി­ലാ­ക്കു­ന്നതാ­ണെ­ന്ന് മേ­ പറഞ്ഞു­. തു­ർ‍­ക്കി­ പ്രസി­ഡണ്ട് തയീപ് എർ‍­ദോ­ഗാ­നു­മാ­യി­ നടത്തി­യ സംയു­ക്ത വാ­ർ‍­ത്താ­സമ്മേ­ളനത്തി­ലാ­യി­രു­ന്നു­ മേ­യു­ടെ­ പ്രതി­കരണം.

മൂ­ന്ന് ദി­വസത്തെ­ സന്ദർ‍­ശന്റെ­ ഭാ­ഗമാ­യി­ ബ്രി­ട്ടണിൽ എത്തി­യ തു­ർ‍­ക്കി­ പ്രസി­ഡണ്ട് തയീപ് എർ‍­ദോ­ഗാ­ൻ ബ്രി­ട്ടീഷ് പ്രധാ­നമന്ത്രി­ തെ­രേ­സ മേ­യു­മാ­യി­ നടത്തി­യ സംയു­ക്ത വാ­ർ‍­ത്താ­ സമ്മേ­ളനത്തി­ലാണ് ഗാ­സ അക്രമത്തിൽ‍ ശക്തമാ­യി­ പ്രതി­ഷേ­ധി­ച്ചത്. ദു­രന്തവും അസ്വസ്ഥതയു­ണ്ടാ­ക്കു­ന്നതു­മാ­ണെ­ന്ന് പറഞ്ഞ മേ­ അക്രമത്തിൽ‍ സ്വതന്ത്രമാ­യ അന്വേ­ഷണം വേ­ണമെ­ന്നും ആവശ്യപ്പെ­ട്ടു­. പലസ്തീന് പ്രതി­ഷേ­ധി­ക്കാ­നു­ള്ള അവകാ­ശമു­ണ്ട്. എന്നാൽ‍ ഇത്തരം പ്രതി­ഷേ­ധങ്ങൾ സമാ­ധനപരമാ­യി­രി­ക്കണം. ജനാ­ധി­പത്യത്തെ­ പ്രതി­രോ­ധത്തി­ലാ­ക്കു­കയാ­ണ്. ജനാ­ധി­പത്യം സംരക്ഷി­ക്കപ്പെ­ടണമെ­ന്നും മേ­ കൂ­ട്ടി­ച്ചേ­ർ‍­ത്തു­. അതേ­സമയം ചരി­ത്രം തീ­രു­മാ­നി­ക്കു­മെ­ന്നാ­യി­രു­ന്നു­ അക്രമത്തെ­ക്കു­റി­ച്ച് തയീപ് എർ‍­ദോ­ഗാ­ൻ പറഞ്ഞത്. ഇസ്ര­യേൽ‍ കൂ­ട്ടകു­രു­തി­യി­ലിൽ‍ അതീ­വ ദുഃഖം രേ­ഖപ്പെ­ടു­ത്തു­ന്നു­വെ­ന്നും പരു­ക്കേ­റ്റവർ‍ വേ­ഗം സു­ഖം പ്രാ­പി­ക്കട്ടെ­യെ­ന്നു­ം എർ‍­ദോ­ഗാൻ പറഞ്ഞു­. പ്രതി­രോ­ധ വാ­ണി­ജ്യ മേ­ഖലകളിൽ‍ ഉൾ‍­പ്പെ­ടെ­ ബ്രി­ട്ടനു­മാ­യി­ തു­ർ‍­ക്കി­ കരാ­റിൽ‍ ഒപ്പു­വെ­ച്ചി­ട്ടു­ണ്ട്. തു­ർ­ക്കി­യിൽ അറസ്റ്റു­ ചെ­യ്യപ്പെ­ട്ട വി­ദേ­ശ പോ­രാ­ളി­കളു­ടെ­ കൈ­മാ­റ്റം സംബന്ധി­ച്ച കരാ­റി­ലും ഇരു­രാ­ജ്യങ്ങളും ഒപ്പു­വെ­ച്ചു­. 

അതേ­സമയം ഗാ­സ അതി­ർ­ത്തി­യിൽ ഇസ്രേ­ലി­ സേ­ന 60 പലസ്തീ­ൻ­കാ­രെ­ കൂ­ട്ടക്കൊ­ല ചെ­യ്ത സംഭവത്തിൽ സ്വതന്ത്ര അന്വേ­ഷണം ആവശ്യപ്പെ­ടു­ന്ന യു­.എൻ രക്ഷാ­സമി­തി­യു­ടെ­ പ്രസ്താ­വന അമേ­രി­ക്ക തടഞ്ഞു­. കു­വൈ­റ്റ് ആണു­ പ്രസ്താ­വന തയാ­റാ­ക്കി­യത്. 

സമാ­ധാ­നപരമാ­യി­ പ്രതി­ഷേ­ധി­ക്കാ­നു­ള്ള അവകാ­ശം വി­നി­യോ­ഗി­ച്ച പലസ്തീൻ ജനതയെ­ കൂ­ട്ടക്കൊ­ല ചെ­യ്തതിൽ കടു­ത്ത അമർ­ഷം രേ­ഖപ്പെ­ടു­ത്തു­ന്നതാ­യി­ പ്രസ്താ­വനയിൽ പറയു­ന്നു­. പ്രസ്താ­വനയു­ടെ­ കരട് അമേ­രി­ക്ക തടഞ്ഞതി­നാൽ പു­റത്തി­റങ്ങി­യി­ല്ല.  ഇതാ­ദ്യമാ­യല്ല അമേ­രി­ക്ക യു­.എന്നിൽ ഇസ്രയേൽ അനു­കൂ­ല നി­ലപാ­ടെ­ടു­ക്കു­ന്നത്. ഇസ്രയേ­ലി­നെ­തി­രാ­യ 43 യു­.എൻ പ്രമേ­യങ്ങൾ അമേ­രി­ക്ക വീ­റ്റോ­ ചെ­യ്തി­ട്ടു­ണ്ട്. ബ്രി­ട്ടൻ, ഫ്രാ­ൻ­സ്, ജർ­മനി­, തു­ർ­ക്കി­, ലബനൻ തു­ടങ്ങി­യ രാ­ജ്യങ്ങൾ ഇസ്രേ­ലി­ സേ­നയു­ടെ­ നടപടി­യെ­ വി­മർ­ശി­ച്ചു­.  

വൈ­റ്റ്ഹൗസ് വക്താവ് രാജ് ഷാ­ ഇസ്രയേ­ലി­നെ­ ന്യാ­യീ­കരി­ക്കു­കയും ഹമാ­സാണ് പ്രശ്നങ്ങൾ­ക്കു­ കാ­രണമെ­ന്നു­ പറയു­കയും ചെ­യ്തു­. കൂ­ട്ടക്കൊ­ല അരങ്ങേ­റി­യ ഗാ­സ അതി­ർ­ത്തി­യെ­ തെ­ക്കൻ ഇസ്രയേൽ എന്നാണ് അദ്ദേ­ഹം പറഞ്ഞത്. ഗാ­സയെ­ തെ­ക്കൻ ഇസ്രയേൽ എന്ന് ഇതാ­ദ്യമാ­യാണ് അമേ­രി­ക്ക വി­ളി­ക്കു­ന്നത്.

You might also like

Most Viewed