കാ­ണാ­താ­യ മലേ­ഷ്യൻ വി­മാ­നം പൈ­ലറ്റ് മനഃപൂ­ർ­വം കടലിൽ വീ­ഴ്ത്തി­യെ­ന്ന് വി­ദഗ്ധർ


ക്വാ­ലലംപു­ർ : 2014 മാ­ർ­ച്ച് എട്ടിന് 239 യാ­ത്രക്കാ­രു­മാ­യി­ കാ­ണാ­താ­യ മലേ­ഷ്യൻ വി­മാ­നത്തി­ന്റെ­ ദു­രൂ­ഹ തി­രോ­ധാ­നത്തെ­ക്കു­റി­ച്ചു­ള്ള അന്വേ­ഷണം പു­തി­യ വഴി­ത്തി­രി­വി­ലേ­ക്ക്. വി­മാ­നത്തി­ന്റെ­ ക്യാ­പ്റ്റൻ സഹരി­ അമദ് ഷാ­ മനഃപൂ­ർ­വം വി­മാ­നം കടലിൽ വീ­ഴ്ത്തി­ ജീ­വനൊ­ടു­ക്കു­കയാ­യി­രു­ന്നു­വെ­ന്ന് വി­ദഗ്ദ്ധർ വി­ലയി­രു­ത്തു­ന്നു­.

ക്വാ­ലലംപു­രി­ൽ­നി­ന്നു­ ബെ­യ്‌ജിംഗി­ലേ­ക്ക് പോ­കു­കയാ­യി­രു­ന്ന എം.എച്ച് 370 വി­മാ­നം ഇന്ധനം തീ­ർ­ന്നാണ് ഓസ്ട്രേ­ലി­യയ്ക്കു­ പടി­ഞ്ഞാറ് ഇന്ത്യൻ മഹാ­സമു­ദ്രത്തി‍ൽ പതി­ച്ചതെ­ന്ന ഉപഗ്രഹവി­വരങ്ങൾ കൂ­ടി­ പരി­ഗണി­ച്ചാണ് ഇപ്പോൾ പു­തി­യ നി­ഗമനത്തി­ലെ­ത്തി­ച്ചേ­ർ­ന്നി­രി­ക്കു­ന്നത്. തി­രച്ചി­ലി­നു­ നേ­തൃ­ത്വം നൽ­കി­യ മാ­ർ­ട്ടിൻ ഡൊ­ലാൻ ഉൾ­പ്പെ­ടെ­യു­ള്ളവർ ‘60 മി­നി­റ്റ്സ് ഓസ്ട്രേ­ലി­യ’ പരി­പാ­ടി­യിൽ പങ്കെ­ടു­ത്തു­ നടത്തി­യ വെ­ളി­പ്പെ­ടു­ത്തലു­കളാ­ണു­ ശ്രദ്ധേ­യമാ­കു­ന്നത്. 

മലേ­ഷ്യൻ വി­മാ­നദു­രന്തം പൈ­ലറ്റ് എടു­ത്ത ആത്മഹത്യാ­ തീ­രു­മാ­നമാ­യി­രു­ന്നെ­ന്ന് ഒട്ടേ­റെ­ വി­മാ­നാ­പകടങ്ങളെ­ക്കു­റി­ച്ച് അന്വേ­ഷി­ച്ചി­ട്ടു­ള്ള കനേ­ഡി­യൻ വി­ദഗ്ധൻ ലാ­റി­ വെ­ൻ­സ് പറഞ്ഞു­. മലേ­ഷ്യയു­ടെ­യും താ­യ്‌ലൻ­ഡി­ന്റെ­യും ആകാ­ശത്ത് പല തവണ പറപ്പി­ച്ച് നി­രീ­ക്ഷകരെ­ ആശയക്കു­ഴപ്പത്തി­ലാ­ക്കാൻ ശ്രമി­ച്ചെ­ന്നും വി­ദഗ്ദ്ധർ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു­. നി­യന്ത്രണം വി­ട്ടു­ സമു­ദ്രത്തിൽ പതി­ച്ചതല്ല, അവസാ­ന നി­മി­ഷം വരെ­ വി­മാ­നം പൈ­ലറ്റി­ന്റെ­ നി­യന്ത്രണത്തി­ലാ­യി­രു­ന്നെ­ന്നാണ് അവർ പറയു­ന്നത്.

എന്നാൽ വി­മാ­നാ­വശി­ഷ്ടങ്ങൾ കണ്ടെ­ത്തു­ന്നതു­വരെ­ പൈ­ലറ്റ് ഷാ­യെ­ സംശയി­ക്കരു­തെ­ന്നാ­ണു­ കു­ടുംബാംഗങ്ങളു­ടെ­ നി­ലപാ­ട്. ബോ­യിങ് 777 വി­മാ­നത്തി­ന്റെ­ ഏതാ­നും അവശി­ഷ്ടങ്ങൾ ബീ­ച്ചു­കളി­ൽ­നി­ന്നു­ കണ്ടെ­ടു­ത്തെ­ങ്കി­ലും സമു­ദ്രത്തി­ലെ­ തി­രച്ചി­ലിൽ രണ്ടു­ വർ­ഷം കഴി­ഞ്ഞി­ട്ടും തു­ന്പി­ല്ലാ­തെ­ അവസാ­നി­പ്പി­ക്കു­കയാ­യി­രു­ന്നു­.

You might also like

Most Viewed