മുൻ റഷ്യൻ ചാ­­­രൻ സെ­­­ർ‍­­ജി­­­ സ്‌ക്രി­­­പാൽ‍ ആശു­­­പത്രി­­­ വി­­­ട്ടു­­­


ലണ്ടൻ : വി­­­ഷസൂ­­­ചി­­­ പ്രയോ­­­ഗത്തെ­­­ത്തു­­­ടർ‍­­ന്നു ­ഗു­­­രു­­­തരാ­­­വസ്ഥയി­­­ലാ­­­യി­­­രു­­­ന്ന മുൻ റഷ്യൻ ചാ­­­രൻ സെ­­­ർ‍­­ജി­­­ സ്‌ക്രി­­­പാൽ‍ ആശു­­­പത്രി­­­ വി­­­ട്ടു­­­. സ്‌ക്രി­­­പാ­­­ലി­­­നെ­­­യും മകൾ‍ യൂ­­­ലി­­­യയെ­­­യും മാ­­­ർ‍­­ച്ച്‌ നാ­­­ലി­­­നാ­­­ണു­­­ സാ­­­ലി­­­സ്‌ബറി­­­ നഗരത്തിൽ‍ ഷോ­­­പ്പിംഗ്‌ സെ­­­ന്ററിൽ‍ അബോ­­­ധാ­­­വസ്ഥയിൽ‍ കണ്ടെ­­­ത്തി­­­യത്‌. 

66 വയസു­­­കാ­­­രനാ­­­യ സ്‌ക്രി­­­പാ­­­ലും 33 വയസു­­­കാ­­­രി­­­യായ യൂ­­­ലി­­­യയും സാ­­­ലി­­­സ്‌ബറി­­­ ജി­­­ല്ലാ­­­ ആശു­­­പത്രി­­­യി­­­ലാ­­­ണു­­­ കഴി­­­ഞ്ഞത്‌. കഴി­­­ഞ്ഞ മാ­­­സം യൂ­­­ലി­­­യ ആശു­­­പത്രി­­­ വി­­­ട്ടു­­­. സ്‌ക്രി­­­പാ­­­ലി­­­നെ­­­യും യൂ­­­ലി­­­യയെ­­­യും അജ്ഞാ­­­ത കേ­­­ന്ദ്രത്തി­­­ലേ­­­ക്ക് മാ­­­റ്റി­­­യെ­­­ന്നാ­­­ണു­­­ സൂ­­­ചന. റഷ്യയു­­­ടെ­­­യും ബ്രി­­­ട്ടന്റെ­­­യും ചാ­­­രനാ­­­യി­­­രു­­­ന്ന സ്‌ക്രി­­­പാ­­­ലി­­­നു­­­ നേ­­­രെ­­­യു­­­ണ്ടാ­­­യ വധശ്രമം ഇരു­­­രാ­­­ജ്യങ്ങളും തമ്മി­­­ലു­­­ള്ള നയതന്ത്ര ബന്ധത്തി­­­ലും വി­­­ള്ളലു­­­ണ്ടാ­­­ക്കി­­­. . കൂ­­­ടാ­­­തെ­­­ ബ്രി­­­ട്ടന്റെ­­­ സഖ്യരാ­­­ജ്യങ്ങൾ റഷ്യക്കെ­­­തി­­­രെ­­­ കടു­­­ത്ത ഉപരോ­­­ധവും ഏർ‍­­പ്പെ­­­ടു­­­ത്തി­­­. സംഭവത്തി­­­നു­­­ പി­­­ന്നിൽ റഷ്യയാ­­­ണെ­­­ന്നാണ് ബ്രി­­­ട്ടന്റെ­­­ ആരോ­­­പണം. സോ­­­വി­­­യറ്റ് യൂ­­­നി­­­യൻ നി­­­ർ‍­­മി­­­ക്കു­­­കയും റഷ്യ പി­­­ന്നീട് വി­­­കസി­­­പ്പി­­­ക്കു­­­കയും ചെ­­­യ്ത രാ­­­സവസ്തു­­­വാണ് സെ­­­ർ­­ജി­­­ക്കും മകൾ­­ക്കു­­­മെ­­­തി­­­രെ­­­ പ്രയോ­­­ഗി­­­ച്ചതെ­­­ന്നാണ് ഇതിന് തെ­­­ളി­­­വാ­­­യി­­­ അവർ‍ ഉന്നയി­­­ച്ചത്. 

സംഭവത്തെ­­­ തു­­­ടർ­­ന്ന് ബ്രി­­­ട്ടൻ 50ലേ­­­റെ­­­ റഷ്യൻ നയതന്ത്രജ്ഞരെ­­­ പു­­­റത്താ­­­ക്കു­­­കയും റഷ്യ അതേ­­­ നാ­­­ണയത്തിൽ തി­­­രി­­­ച്ചടി­­­ക്കു­­­കയും ചെ­­­യ്തി­­­രു­­­ന്നു­­­. ഇതി­­­നു­­­ പി­­­ന്നാ­­­ലെ­­­ അമേ­­­രി­­­ക്ക അടക്കമു­­­ള്ള വി­­­വി­­­ധ രാ­­­ജ്യങ്ങളും റഷ്യൻ നയതന്ത്രജ്ഞരെ­­­ പു­­­റത്താ­­­ക്കി­­­. ഈ രാ­­­ജ്യങ്ങളു­­­ടെ­­­ നയതന്ത്ര പ്രതി­­­നി­­­ധി­­­കളെ­­­ മോ­­­സ്‌കോ­­­യിൽ നി­­­ന്നു­­­ പു­­­റത്താ­­­ക്കി­­­യും റഷ്യ തി­­­രി­­­ച്ചടി­­­ച്ചു­­­.

രാ­­­സപ്രയോ­­­ഗ സംഭവത്തിൽ അന്വേ­­­ഷണം തു­­­ടരു­­­ന്നതാ­­­യി­­­ ലണ്ടൻ മെ­­­ട്രോ­­­പൊ­­­ളി­­­റ്റൻ പോ­­­ലീസ് അറി­­­യി­­­ച്ചു­­­. സ്‌ക്രി­­­പാ­­­ലി­­­നെ­­­ സാ­­­ധാ­­­രണനി­­­ലയി­­­ലേ­­­ക്കെ­­­ത്തി­­­ക്കു­­­ക എന്നത് കടു­­­ത്ത വെ­­­ല്ലു­­­വി­­­ളി­­­യാ­­­യി­­­രു­­­ന്നെ­­­ന്നും ഇക്കാ­­­ര്യത്തിൽ വി­­­ജയി­­­ക്കാ­­­നാ­­­യെ­­­ന്നും ചി­­­കി­­­ത്സയ്ക്കു­­­ നേ­­­തൃ­­­ത്വം നല്‍കി­­­യ ഡോ­­­ക്ടർ ലോ­­­ണ വി­­­ൽ­­ക്കി­­­ൻ‍­­സൺ‍ പറഞ്ഞു­­­. സ്‌ക്രി­­­പാ­­­ലി­­­നെ­­­യും യൂ­­­ലി­­­യയെ­­­യും കണ്ടെ­­­ത്തി­­­യ പോ­­­ലീസ്‌ ഓഫീ­­­സർ‍ നി­­­ക്ക്‌ ബെ­­­യ്‌ലി­­­യെ­­­ലും വി­­­ഷബാ­­­ധയെ­­­ത്തു­­­ടർ‍­­ന്ന്‌ ആശു­­­പത്രി­­­യി­­­ലാ­­­ക്കി­­­യി­­­രു­­­ന്നു­­­. ഇദ്ദേ­­­ഹവും സ്‌ക്രി­­­പാ­­­ലി­­­നൊ­­­പ്പം ആശു­­­പത്രി­­­ വി­­­ട്ടു­­­.

You might also like

Most Viewed