കിം ​​​ജോം​​​​​​ഗ് ഉ​​​ന്നു​​​­​​​മാ​​​­​​​യി­ കൂ­ടി­ക്കാ­ഴ്ച നടത്തു­മെ­ന്ന് സി​​​­​​​റി​​​­​​​യ​​​ൻ പ്ര​​​സി​​​­​​​ഡ​​​ണ്ട്


സോൾ : ഉത്തരകൊ­റി­യൻ ഏകാ­ധി­പതി­ കിം ജോംഗ് ഉന്നു­മാ­യി­ സി­റി­യൻ പ്രസി­ഡണ്ട് ബഷാർ അൽ അസാദ് പ്യോംഗ്യാംഗിൽ കൂ­ടി­ക്കാ­ഴ്ച നടത്തു­മെ­ന്ന് അറി­യി­ച്ചു­. പ്യോംഗ്യാംഗി­ലെ­ കെ­.സി­.എൻ.എ വാ­ർ­ത്താ­ ഏജൻ­സി­യാണ് ഇക്കാ­ര്യം പു­റത്തു­വി­ട്ടത്. സന്ദർ­ശന തീ­യതി­യോ­ മറ്റു­ വി­വരങ്ങളോ­ ഏജൻ­സി­ നൽ­കി­യി­ട്ടി­ല്ല. സന്ദർ­ശനം നടക്കു­ന്ന പക്ഷം ഉത്തരകൊ­റി­യൻ തലസ്ഥാ­നത്ത് എത്തു­ന്ന ആദ്യത്തെ­ രാ­ഷ്‌ട്രത്തലവനാ­യി­രി­ക്കും അസാ­ദ്. 

ദക്ഷി­ണകൊ­റി­യൻ പ്രസി­ഡണ്ട് മൂൺ ജേ­ ഇൻ ഈയി­ടെ­ കി­മ്മു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്തി­യത് അതി­ർ­ത്തി­യി­ലെ­ സമാ­ധാ­നഗ്രാ­മമാ­യ പാ­ൻ­മു­ൻ­ജോ­മി­ലാ­യി­രു­ന്നു­. ചൈ­നീസ് പ്രസി­ഡണ്ട് ഷി­ ജി­ൻ­പിംഗു­മാ­യി­ കൂ­ടി­ക്കാ­ഴ്ച നടത്താൻ കിം ബെ­യ്ജിംഗി­ലേ­ക്കു­ ട്രെ­യി­നിൽ പോ­കു­കയാ­യി­രു­ന്നു­.

ജൂൺ 12നു­ സിംഗപ്പൂ­രിൽ കി­മ്മു­മാ­യി­ ഉച്ചകോ­ടി­ നടത്തു­മെ­ന്ന് അമേ­രി­ക്കൻ പ്രസി­ഡണ്ട് ട്രംപ് സ്ഥി­രീ­കരി­ച്ചതി­നു­ പി­ന്നാ­ലെ­യാണ് അസാദ് പ്യോംഗ്യാംഗ് സന്ദർ­ശനത്തി­നു­ള്ള ആഗ്രഹം പ്രകടി­പ്പി­ച്ചി­രി­ക്കു­ന്നത്. 

ഡമാ­സ്കസിൽ ഉത്തരകൊ­റി­യൻ സ്ഥാ­നപതി­യു­ടെ­യും മറ്റു­ നയതന്ത്രജ്ഞരു­ടെ­യും അധി­കാ­രപത്രം സ്വീ­കരി­ച്ചു­കൊ­ണ്ടു­ ബു­ധനാ­ഴ്ചയാണ് പ്യോംഗ്യാംഗ് സന്ദർ­ശി­ക്കു­മെ­ന്ന് അസാദ് വ്യക്തമാ­ക്കി­യതെ­ന്ന് ഉത്തരകൊ­റി­യൻ വർ­ക്കേ­ഴ്സ് പാ­ർ­ട്ടി­യു­ടെ­ ഔദ്യോ­ഗി­ക ജി­ഹ്വയാ­യ റോ­ഡോംഗ് സി­ൻ­മുൻ പത്രം പറഞ്ഞു­. 

കിം ഈയി­ടെ­ നടത്തി­യ നയതന്ത്ര നീ­ക്കങ്ങളെ­ അസാദ് പ്രശംസി­ച്ചു­. കി­മ്മിന്‍റെ­ പ്രവർ­ത്തനങ്ങൾ മി­കവു­റ്റതാ­ണെ­ന്നും കൊ­റി­യൻ ഏകീ­കരണം നടപ്പാ­കു­മെ­ന്നും അസാദ് പറഞ്ഞതാ­യി­ റോ­ഡോംഗ് സി­ൻ­മു­ന്നി­ന്‍റെ­ റി­പ്പോ­ർ­ട്ടിൽ പറഞ്ഞു­. അതേ­സമയം സി­റി­യൻ മാ­ധ്യമങ്ങൾ ഇതു­ സംബന്ധി­ച്ച് പ്രതി­കരി­ച്ചി­ട്ടി­ല്ല. 

You might also like

Most Viewed